നീലേശ്വരം നഗരസഭാ പരിധിയിലെ 26 പേര്‍ക്ക് കോവിഡ്; തൃക്കരിപ്പൂരിലെ 11 പേര്‍ക്കും രോഗം
കാസര്‍കോട്: (www.kasargodvartha.com 01.11.2020) ജില്ലയില്‍ ഞായറാഴ്ച 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വീടുകളില്‍ 4079 പേരും സ്ഥാപനങ്ങളില്‍ 600 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4679 പേരാണ്. പുതിയതായി 527 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 903 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 130636 ആയി. 219 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 400 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 156 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍ 7
ബദിയഡുക്ക 2
ബെള്ളൂര്‍ 2
ചെമ്മനാട് 7
ചെങ്കള 6
ചെറുവത്തൂര്‍ 4
ദേലംപാടി 1
എന്‍മകജെ 1
കള്ളാര്‍ 3
കാഞ്ഞങ്ങാട് 9
കാസര്‍കോട് 7
കയ്യൂര്‍ ചീമേനി 4
കിനാനൂര്‍ കരിന്തളം 4
കോടോംബേളൂര്‍ 6
കുമ്പള 1
കുറ്റിക്കോല്‍ 6
മധൂര്‍ 4
മടിക്കൈ 1
മംഗല്‍പാടി 1
മഞ്ചേശ്വരം 1
മുളിയാര്‍ 1
നീലേശ്വരം 26
പടന്ന 1
പള്ളിക്കര 9
പനത്തടി 7
പുല്ലൂര്‍പെരിയ 4
തൃക്കരിപ്പൂര്‍ 11
ഉദുമ 3
വലിയപറമ്പ 1
വെസ്റ്റ് എളേരി 1
ഇതര ജില്ല
കങ്കോല്‍ 1
പയ്യന്നൂര്‍ 1
Keywords: Kasaragod, Kerala, News, COVID-19, Case, Report, District, Trending, 143 More covid positive cases in kasaragod