കാസര്‍കോട്ട് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 128 പേരില്‍ 119 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ; 11 പേരുടെ ഉറവിടം ലഭ്യമായില്ല, 113 പേര്‍ക്ക് രോഗമുക്തി
Aug 5, 2020, 19:13 IST
കാസര്‍കോട്: (www.kasargodvartha.com 05.08.2020) ജില്ലയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച 128 പേരില്‍ 119 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 11 പേരുടെ ഉറവിടം ലഭ്യമായിട്ടില്ല. വിദേശത്ത് നിന്നും വന്ന അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന നാല് പേര്‍ക്കും കോവിഡ് പോസിറ്റീവായി. 113 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 2946 പേരും സ്ഥാപനങ്ങളില്‍ 1216 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4162 പേരാണ്. പുതിയതായി 296 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 978 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 795 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 166 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.
ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 114 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 70 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Keywords: News, Kerala, Kasaragod, COVID19, Trending, Cases, Contact, 119 COVID cases through contact in Kasaragod