city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യബന്ധനം നടത്തുന്നതിന് ഉപാധികളോടെ അനുമതി; പൊതുജനത്തെ ഹാര്‍ബറില്‍ പ്രവേശിപ്പിക്കില്ല

കാസര്‍കോട്: (www.kasargodvartha.com 13.08.2020) ട്രോളിങ് നിരോധനത്തിനു ശേഷം ഓഗസ്റ്റ് 13ന് വ്യഴാഴ്ച മുതല്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും കോവിഡ് 19 സാമൂഹ്യവ്യാപന രൂക്ഷമാകുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനം നടത്തുന്നതിന് ഉപാധികളോടെയാണ് അനുമതി നല്‍കിയിട്ടുളളതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു. ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പറിലുളള യാനങ്ങള്‍ തിങ്കള്‍, ബുധന്‍,വെളളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പറിലുളള യാനങ്ങള്‍ ചൊവ്വ, വ്യാഴം,ശനി എന്നീ ദിവസങ്ങളിലും മാത്രമേ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവു.

കൂടാതെ മുഴുവന്‍ മത്സ്യബന്ധന-വിപണന തൊഴിലാളികളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കണം കൈയ്യുറ,മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുകയും വേണം. ഈ കാര്യങ്ങളില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കോവിഡ് പ്രോട്ടോകോള്‍ ലംഘന നിയമ പ്രകാരം കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

പൊതുജനത്തെ ഹാര്‍ബറില്‍ പ്രവേശിപ്പിക്കില്ല

മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലയിലും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പു വരുത്തണമെന്ന് കൊറോണ കോര്‍ കമ്മിറ്റി യോഗം നിര്‍ദേശിച്ചു. ഹാര്‍ബറുകളിലെ തൊഴിലാളികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കേണ്ടതും വളണ്ടിയര്‍മാരെ സജ്ജരാക്കേണ്ടതുമാണ്. മൊത്തവിതരണക്കാരല്ലാതെ ചെറുകിട കച്ചവടക്കാരെയും മത്സ്യം വാങ്ങാന്‍ വരുന്ന പൊതുജനത്തെയും ഹാര്‍ബറില്‍ പ്രവേശിപ്പിക്കരുത്. 

 മത്സ്യബന്ധനം നടത്തുന്നതിന് ഉപാധികളോടെ അനുമതി; പൊതുജനത്തെ ഹാര്‍ബറില്‍ പ്രവേശിപ്പിക്കില്ല

Keywords: Kasaragod, Kerala, News, Harbor, Fishermen, Permission for fishing

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia