city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയന്ത്രണങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ അതിജീവനവും ഉപജീവനവും അസാധ്യമെന്ന് കാസർകോട് മെർചന്റ്സ് അസോസിയേഷൻ; മുഖ്യമന്ത്രിക്കും ചീഫ് സെക്രടറിക്കും നിവേദനം നൽകി

കാസർകോട്: (www.kasargodvartha.com 06.05.2021) പെരുന്നാൾ സീസൺ വരെ നിയന്ത്രണങ്ങളോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിലെങ്കിൽ അതിജീവനവും ഉപജീവനവും അസാധ്യമാണെന്നു കാസർകോട് മെർചന്റ്സ് അസോസിയേഷൻ.
                                                                         
നിയന്ത്രണങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ അതിജീവനവും ഉപജീവനവും അസാധ്യമെന്ന് കാസർകോട് മെർചന്റ്സ് അസോസിയേഷൻ; മുഖ്യമന്ത്രിക്കും ചീഫ് സെക്രടറിക്കും നിവേദനം നൽകി

കോവിഡ് അതിത്രീവ വ്യാപനങ്ങളെ കുറിച്ച് ബോധവാൻമാരാണ്. വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടലിൻ്റെയും വ്യാപാരികൾ ആത്മഹത്യയുടെയും വക്കിലാണ്. ആയിരക്കണക്കിനു ചെറുകിട-ഇടത്തരം വസ്ത്ര ചെരുപ്പ് ഫാൻസി വ്യാപാരികളും പീടിക തൊഴിലാളികളും വർഷത്തിൽ ഒരു പെരുന്നാൾ വിപണിയെ ആശ്രയിച്ചാണു കഴിയുന്നത്. അതുകൊണ്ടുതന്നെ പെരുന്നാൾ ദിവസം വരെ ഇത്തരം വ്യാപാര സ്ഥാപനങ്ങൾ നിയന്ത്രണളോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പ്രസിഡന്റ് എ കെ മൊയ്‌തീൻ കുഞ്ഞി ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അസോസിയേഷൻ മുഖ്യമന്ത്രി, ചീഫ് സെക്രടറി, കാസർകോട് എം പി, എം എൽ എ, ജില്ലാ കലക്ടർ, മുനിസിപൽ ചെയർമാൻ എന്നിവർക്ക് നിവേദനം നൽകി.


Keywords:  Kasaragod, Kerala, Merchant-association, Pinarayi-Vijayan, Secretary, Shop, Worker, COVID-19, Corona, Top-Headlines, Kasaragod Merchants Association submitted petition to Chief Minister and Chief Secretary. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia