city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മന്ത്രി കെ ടി ജലീൽ, എം സി ഖമറുദ്ദീൻ എന്നിവരുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി

കാസർകോട്: (www.kasargodvartha.com 18.09.2020) മന്ത്രി കെ ടി ജലീൽ, എം സി ഖമറുദ്ദീൻ എം എൽ എ എന്നിവരുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി. യുവ മോർച്ച കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.

മന്ത്രി കെ ടി ജലീൽ, എം സി ഖമറുദ്ദീൻ എന്നിവരുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി

കലക്ട്രേറ്റ് ഗേറ്റ് അടച്ച് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞതിനെ തുടർന്ന് ബാരിക്കേഡ് തകർത്ത് മുന്നേറാൻ ശ്രമിച്ചതോടെ ആദ്യം ജലപീരങ്കി പ്രയോഗിച്ച് പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 

ഇതിനിടയിൽ വെള്ളം ചീറ്റലിൽ യുവമോർച്ച പ്രവർത്തക അഞ്ജു ബോധരഹിതയായി. ഇവരെ പിന്നീട് പ്രവർത്തകർ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്റെ അധ്യക്ഷതയിൽ ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.

അഞ്ചു ജോസ് പി, സുധാമാ ഗോസാഡ, എൻ സതീശൻ, ടി ആർ സുനിൽ, വിജയകുമാർ, ശ്രീധര വെള്ളൂർ, രക്ഷിത്ത് ബദിയടുക്ക, അജിത്ത് കടപ്പുറം, സാഗർ എന്നിവർ  സംബന്ധിച്ചു.

Updated

 

Keywords:  Kerala, News, Kasaragod, Collectorate, March, BJP, Yuvamorcha, Police, Attack, Top-Headlines, Yuva Morcha Collectorate March demanding resignation of KT Jalil and MC Qamaruddin.




< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia