കഞ്ചാവുമായി പിടിയിലായ യുവാക്കളെ എക്സൈസ് കസ്റ്റഡിയിലെടുത്തു; ജാമ്യത്തില്‍ വിട്ടയച്ച ശേഷം യുവാക്കള്‍ ആളെകൂട്ടി വന്ന് ബഹളം വെച്ചു, എക്‌സൈസ് സംഘത്തെ കൈയ്യേറ്റം ചെയ്തു, കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
Oct 22, 2019, 16:25 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.10.2019) കഞ്ചാവുമായി കാറില്‍ സഞ്ചരിക്കവെ എക്സൈസ് സംഘം പിടികൂടിയ യുവാക്കള്‍ എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച് ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ചെമ്മട്ടംവയല്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാത്രി 8.30 മണിയോടെ വെളളിക്കോത്ത് വീണച്ചേരിയില്‍ നിയന്ത്രണം വിട്ട് നമ്പര്‍ പ്ലേറ്റില്ലാത്ത മാരുതി കാര്‍ അട്ടിവെച്ച ചെങ്കല്ലുകളിലും ഒരു ഡിപ്പാര്‍ട്ട്മെന്റ് വണ്ടിയിലും ഇടിച്ചു നിന്നു. ഈ സമയം ഇതുവഴി പോകുകയായിരുന്ന എക്സൈസ് സര്‍ക്കിള്‍ ഹരിനന്ദനനും പാര്‍ട്ടിയും കാര്‍ പരിശോധിച്ചപ്പോള്‍ 250 ഗ്രാം കഞ്ചാവ് കണ്ടെത്തി. കാറിലുണ്ടായിരുന്ന വടകരമുക്കിലെ എന്‍ ജെ സമീര്‍ (38), നിത്യാനന്ദ പോളിക്ക് സമീപത്തെ ടി സക്കറിയ (20), ആഷിക്ക് എന്നിവരെ കസ്റ്റഡിയിലെടുത്ത് എക്സൈസ് ഓഫീസിലേക്ക് കൊണ്ടുപോയി.
ഇവിടെ നിന്നും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ അക്രമാസക്തരാകുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇറങ്ങിപ്പോയ ഇവര്‍ കൂടുതല്‍ ആളുകളുമായി തിരിച്ചെത്തുകയും കസ്റ്റഡിയിലെടുത്ത കാര്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കാര്‍ വിട്ടു നല്‍കാന്‍ എക്സൈസുകാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇവര്‍ അക്രമാസക്തരാകുകയും എക്സൈസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും യൂണിഫോമില്‍ പിടിച്ചുവലിക്കുകയും ചെയ്തത്.
യൂണിഫോമില്ലാതെ പുറത്തുകിട്ടിയാല്‍ കുത്തിക്കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിനിടയിലാണ് സമീര്‍ കാര്‍ വിട്ടു തന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി കൈ ഞരമ്പ് മുറിച്ച് കാറിന് മുകളില്‍ രക്തം ഉറ്റിക്കുകയും ചെയ്തത്. പിന്നീട് ഏറെനേരം ബഹളം വെച്ച ശേഷമാണ് സംഘം മടങ്ങിയത്. ഇവര്‍ക്ക് മൂന്നുപേര്‍ക്കും കണ്ടാലറിയാവുന്ന ആളുകള്‍ക്കുമെതിരെ എക്സൈസ് ഓഫീസ് അക്രമിക്കുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Excise, suicide-attempt, Kanhangad, Youths held with Ganja; attempt to attack Excise
< !- START disable copy paste -->