city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Remanded | വിദ്യാർഥിനിയെ വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ സംഭവം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് റിമാൻഡിൽ; പെൺകുട്ടി അത്യാസന്ന നിലയിൽ ചികിത്സയിൽ

ബദിയടുക്ക: (KasargodVartha) എലിവിഷം അകത്ത് ചെന്ന് വിദ്യാർഥിനി ഗുരുതരാവസ്ഥയിലായ സംഭവത്തിൽ യുവാവിനെ റിമാൻഡ് ചെയ്തു. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അ​ന്‍വ​റി​നെ (24) യാണ് കാസര്‍കോ​ട് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻഡ് ചെയ്തത്. യുവാവിന്‍റെ നി​ര​ന്ത​ര​മാ​യ ശ​ല്യം സ​ഹി​ക്കാ​നാ​കാ​തെ വി​ഷം ക​ഴി​ച്ച് പെൺകുട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

Remanded | വിദ്യാർഥിനിയെ വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ സംഭവം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് റിമാൻഡിൽ; പെൺകുട്ടി അത്യാസന്ന നിലയിൽ ചികിത്സയിൽ

ബ​ദി​യ​ടു​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന 16കാരിയായ പെൺകുട്ടിയാണ് മംഗ്ളൂറിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്നത്. ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​ണ് പെണ്‍കു​ട്ടി​യെ വീ​ട്ടി​ന​ക​ത്ത് വി​ഷം അകത്തുചെന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. അ​ന്‍വ​ര്‍ വാ​ട്സ് ആ​പ് വ​ഴി​യാ​ണ് പെ​ണ്‍കു​ട്ടി​യെ പ​രി​ച​യ​പ്പെ​ട്ട​തെന്നാണ് പറയുന്നത്.

Remanded | വിദ്യാർഥിനിയെ വിഷം അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ സംഭവം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് റിമാൻഡിൽ; പെൺകുട്ടി അത്യാസന്ന നിലയിൽ ചികിത്സയിൽ

ഇരുവരും തമ്മിലുള്ള അടുപ്പം അറിഞ്ഞ ബന്ധുക്കൾ പെ​ണ്‍കു​ട്ടി​യെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മം നടത്തിയിരുന്നു. ഇതോ​ടെ പെ​ണ്‍കു​ട്ടി അ​ന്‍വ​റി​നോ​ട് ത​ന്നെ ഇ​നി വി​ളി​ക്ക​രു​തെ​ന്നു പ​റ​ഞ്ഞ് ഫോ​ണ്‍ ന​മ്പ​ര്‍ ബ്ലോ​ക് ചെ​യ്തതായും ഇതിന് പിന്നാലെ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്. ഇറങ്ങി വരണമെന്നും അനുസരിച്ചില്ലെങ്കിൽ പിതാവിനെ അപായപ്പെടുത്തുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

വിദ്യാർഥിനി സ്കൂളിൽ പോകുന്ന സമയത്ത് വഴി തടഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി വിഷം കഴിച്ച് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. ഇതോടെ ഒ​ളി​വി​ല്‍ പോ​യ അ​ന്‍വ​റി​നെ ബദിയഡുക്ക പൊലീസ് ബെംഗ്ളൂ​റിൽ നിന്ന് പിടികൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.


Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police FIR, Malayalam News, Student, Youth remanded for assaulting student. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia