നട്ടുച്ചയ്ക്കു നടുറോഡില്‍ വെച്ച് കടന്നുപിടിച്ച യുവാവിനെ പ്ലസ്ടു വിദ്യാര്‍ത്ഥിനി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
Jun 1, 2017, 06:58 IST
ആലപ്പുഴ: (www.kasargodvartha.com 01.06.2017) നട്ടുച്ചയ്ക്കു നടുറോഡില്‍ വെച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ പ്ലസ്ടു വിദ്യാര്‍ത്ഥിനി പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആലപ്പുഴ ജില്ലാകോടതി റോഡിലാണ് സംഭവം. വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ മിനിവിലാസം വീട്ടില്‍ സതീഷ് (ബൈക്ക് സതീഷ് (27) ആണു പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്കു പന്ത്രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനി കോടതിക്കു മുന്നിലൂടെ നടന്നുപോകുമ്പോള്‍ എതിരേവന്ന സതീഷ് അപമര്യാദയായി പെരുമാറുകയും തള്ളിമാറ്റിയപ്പോള്‍ കടന്നുപിടിക്കുകയുമായിരുന്നു. കുപിതയായ വിദ്യാര്‍ത്ഥിനി ഇയാളെ തടഞ്ഞുവച്ചു. ഇതോടെ സംഭവം കണ്ടുനിന്ന മറ്റൊരാളും സഹായത്തിനെത്തി.
വിദ്യാര്‍തിഥിനിയും സഹായത്തിനെത്തിയയാളും ചേര്‍ന്നു പ്രതിയെ രക്ഷപ്പെടാന്‍ സമ്മതിക്കാതെ പിടിച്ചുനിര്‍ത്തുകയും ആലപ്പുഴ നോര്‍ത്ത് പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇതോടെ വഴിയാത്രക്കാരുള്‍പ്പെടെ സതീഷിനെ വളഞ്ഞു. സ്ത്രീകളും രംഗത്തുവന്നു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തശേഷമാണ് വിദ്യാര്‍ത്ഥിനിയും ജനക്കൂട്ടവും പിന്മാറിയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സതീഷ് എന്ന് പോലീസ് ചോദ്യംചെയ്യലില്‍ വ്യക്തമായി. കൊലപാതകക്കേസിലും പ്രതിയാണ്. രണ്ടുദിവസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. സംഭവസമയം ഇയാള്‍ക്കൊപ്പം ആലപ്പുഴ സ്വദേശികളായ രണ്ടുപേര്‍കൂടി ഉണ്ടായിരുന്നു. ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും പ്രതിക്കൊപ്പം തിരുവനന്തപുരത്ത് ജയിലില്‍ കഴിഞ്ഞവരുമാണ്. ആളുകള്‍ കൂടിയതോടെ ഇവര്‍ സ്ഥലംവിടുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Alappuzha, news, Top-Headlines, Road, Molestation-attempt, plus-two, Student, Girl, Police, Held, Accuse, Murder-case, Youth held for molesting plus two student.