പന്തെടുക്കാന്‍ പുഴയിലിറങ്ങിയ യുവാവിനെ കാണാതായി; തിരച്ചില്‍ ആരംഭിച്ചു, പ്രാര്‍ത്ഥനയോടെ നാട്
Sep 30, 2018, 20:07 IST
കാസര്‍കോട്: (www.kasargodvartha.com 30.09.2018) പന്തെടുക്കാന്‍ പുഴയിലിറങ്ങിയ യുവാവിനെ കാണാതായി. ചേരൂര്‍ എലിഞ്ചയിലെ എ എം അബ്ദുല്‍ ഖാദറിന്റെ മകന്‍ ആഷിഖിനെ (20)യാണ് ചേരൂര്‍ പുഴയില്‍ കാണാതായത്. ഞായറാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം.
കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് പുഴയില്‍ വീഴുകയായിരുന്നു. ഇതെടുക്കാനാണ് ആഷിഖ് പുഴയിലിറങ്ങിയത്. ഈ സമയം ശക്തമായ ഇടിയുണ്ടായതായും പറയുന്നു. തുടര്‍ന്നാണ് ആഷിഖിനെ കാണാതായത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി യുവാവിനെ കണ്ടെത്താന്‍ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ആഷിഖ് കൊച്ചിയിലെ കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവധിക്ക് നാട്ടില്‍ വന്നതായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Cheroor, Drown, Youth goes missing in River
< !- START disable copy paste -->