ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അവശനിലയില്‍ കണ്ട കാസര്‍കോട് സ്വദേശി ആശുപത്രിയില്‍ മരിച്ചു; വിഷം അകത്തു ചെന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍, യുവാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത് രണ്ടു ദിവസം മുമ്പ്
Apr 23, 2018, 12:59 IST
തൃശൂര്‍: (www.kasargodvartha.com 23.04.2018) ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അവശനിലയില്‍ കണ്ട കാസര്‍കോട് സ്വദേശി ആശുപത്രിയില്‍ മരിച്ചു. ചെമ്മനാട് കൊമ്പനടുക്കം ആലിച്ചേരിയിലെ അലവി- ഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് അജ്മല്‍ (26) ആണ് മരിച്ചത്. വിഷം അകത്തു ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഞായറാഴ്ചയാണ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അജ്മലിനെ അവശനിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഷാര്‍ജയിലായിരുന്ന അജമല്‍ രണ്ടു ദിവസം മുമ്പാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തൃശ്ശൂരിലുള്ള സുഹൃത്തിനെ കാണാനാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്നാണ് വിവരം. പിന്നീട് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചുവരുന്നതിനിടെയാണ് തൃശൂരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബന്ധുക്കളെ പോലീസ് വിവരമറിയിച്ചത്. .ബന്ധുക്കൾ തൃശ്ശൂരിലെത്തിയിട്ടുണ്ട്.
സഹോദരങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, അഫ്‌സല്‍, ഹനീഫ, ഗഫൂര്‍, നൗഷാദ്, മുഫീദ, റാബിയ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Death, Chemnad, Youth found in Railway station died in hospital
< !- START disable copy paste -->