ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ചുവീണു യുവാവ് മരിച്ചു
Dec 10, 2018, 14:39 IST
ചെറുവത്തൂര്‍: (www.kasargodvartha.com 10.12.2018) യുവാവ് ബോട്ടില്‍ നിന്നും കടലില്‍ തെറിച്ചു വീണു മരിച്ചു. ചെറുവത്തൂരില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ തിരുവനന്തപുരം പൂന്തുറ സ്വദേശി ജോണ്‍(23) ആണ് മരിച്ചത്.
കൊച്ചിയില്‍ നിന്നും കര്‍ണാടക വഴി ഗോവ ഭാഗങ്ങളിലേക്ക് മല്‍സ്യബന്ധനത്തിനിറങ്ങിയ സംഘം ബോട്ടില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ യുവാവ് തെറിച്ചു കടലില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി ബോട്ടില്‍ കയറ്റിയെങ്കിലും ഉടന്‍ ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
നവംബര്‍ 29ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട 'ലൂര്‍ദ് മാതാ' ബോട്ടിന്റെ ഡൈനാമോ കേട് വന്നതിനെ തുടര്‍ന്ന് ചെറുവത്തൂര്‍ മടക്കര മത്സ്യബന്ധന തുറമുഖത്തു അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിരുന്നു. തകരാര്‍ പരിഹരിച്ച് ഡിസംബര്‍ ഒന്നിനാണ് സംഘം ഗോവയിലേക്ക് തിരിച്ചത്. ബോട്ടില്‍ 11 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
തിങ്കളാഴ്ച രാവിലെ തൃക്കരിപ്പൂര്‍ അഴിത്തല കോസ്റ്റല്‍ എസ ഐ കെ സുരേശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ വി പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ മ്യതദേഹം കരക്കെത്തിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Keywords: Kerala, kasaragod, news, Cheruvathur, Youth, Boat, Death, Thiruvananthapuram, Top-Headlines, Kochi, Youth died after falls down into sea