city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവില്‍ നിന്ന് പിടികൂടിയത് എം ഡി എം എ മയക്കുമരുന്ന്; കാറില്‍ കത്തിയും ബാങ്ക് രേഖകളും, പ്രതി അറസ്റ്റില്‍, അന്വേഷണം ഊര്‍ജിതമാക്കി

കാസർകോട്: (www.kasargodvartha.com 22.05.2020) മയക്കുമരുന്നുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ പോലീസ് പിന്തുടർന്ന് പിടികൂടി. ഒപ്പമുണ്ടായിരുന്ന യുവാവ് ബാഗ് സഹിതം ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി എട്ടരയോടെ എരിയാൽ പാലത്തിനടുത്ത് വെച്ചാണ് ഉപ്പള പാത്വോടി സ്വദേശി അബ്ദുൽ റൗഫിനെയാണ് (33) കാസർകോട് എസ് ഐ നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്.

ഓടി രക്ഷെപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലിനു പരിക്കേറ്റ റൗഫിനെ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റൗഫിൽ നിന്ന് 1.8 ഗ്രാം എം ഡി എം എ കണ്ടെടുത്തു. വ്യാഴാഴ്ച രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം സംശയകരമായ സാഹചര്യത്തിൽ കണ്ട കാർ പരിശോധിക്കാൻ വരുന്നതിനിടെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങിയോടുകയായിരുന്നു. ഒരാളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. ഒപ്പമുണ്ടായിരുന്ന ഉപ്പള മണ്ണംകുഴി സ്വദേശി മുഹമ്മദ് നവാസ് ബാഗുമായി രക്ഷപ്പെട്ടു. തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. കാറിൽ നിന്നും ഒരു കത്തി, ഏതാനും ബാങ്ക് രേഖകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. കെ എൽ- 53 ജെ-9892 നമ്പർ കാറും കസ്റ്റഡിയിലെടുത്തു.

പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവില്‍ നിന്ന് പിടികൂടിയത് എം ഡി എം എ മയക്കുമരുന്ന്; കാറില്‍ കത്തിയും ബാങ്ക് രേഖകളും, പ്രതി അറസ്റ്റില്‍, അന്വേഷണം ഊര്‍ജിതമാക്കി


നഗരത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു. ഓടിരക്ഷപ്പെട്ട നവാസിന്റെ പക്കലുള്ള ബാഗിൽ കൂടുതൽ മയക്കുമരുന്ന് സൂക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. അതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണുപരിക്കേറ്റ റൗഫിനെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കി.

Keywords: Kasaragod, Kerala, news, Top-Headlines, arrest, accused, Uppala, Youth arrested with MDMA
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia