വന്‍ കഞ്ചാവ് ശേഖരം പിടികൂടി; യുവാവ് അറസ്റ്റില്‍
Jun 15, 2020, 21:45 IST
ഉപ്പള: (www.kasargodvartha.com 15.06.2020) മിയാപദവില്‍ വന്‍ കഞ്ചാവ് ശേഖരവുമായി യുവാവ് അറസ്റ്റില്‍. വില്‍പ്പന നടത്താന്‍ വേണ്ടി വീട്ടില്‍ സൂക്ഷിച്ചു വെച്ച 10 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. മിയാപദവ് മത്സ്യമാര്‍ക്കറ്റിന് സമീപത്തെ വിന്‍സന്റ് ഡിസൂസ (33) യാണ് അറസ്റ്റിലായത്. ഡി വൈ എസ് പി ബാലകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് അംഗങ്ങളാണ് വീട്ടില്‍ പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.
എസ് ഐ ബാലചന്ദ്രന്‍, എ എസ് ഐ രാമചന്ദ്രന്‍, എസ് ഇ പി ഒ മനു, ഓസ്റ്റിന്‍ തമ്പി, തോമസ്, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. മിയാപദവിലും സമീപ പ്രദേശത്തേക്കും വിന്‍സന്റ് ഡിസൂസ വര്‍ഷങ്ങളോളമായി കഞ്ചാവ് എത്തിച്ചു വിതരണം ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിന്‍സന്റ് ഡിസൂസയെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Kerala, news, Top-Headlines, arrest, Ganja, Uppala, Youth arrested with Ganja
< !- START disable copy paste -->