Arrested | മയക്കുമരുന്ന് വേട്ട തുടരുന്നു; കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
Nov 14, 2023, 10:58 IST
കാസർകോട്: (KasargodVartha) കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ എം അബ്ദുൽ കരീം എന്നയാളാണ് പിടിയിലായത്. കാസർകോട് എക്സൈസ്എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പക്ടർ പി ജി രാധാകൃഷ്ണനും സംഘവും നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.
പ്രതിയിൽ നിന്ന് 24 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) പ്രകാരം കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ മുരളി കെ വി, സാജൻ അപ്യാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അജീഷ് സി, പ്രജിത്ത് കെ വി, നസ്റുദ്ദീൻ എ കെ, ഷിജിത്ത് വി വി, സോനു സെബാസ്റ്റ്യൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മെയ്മോൾ ജോൺ എന്നിവരും ഉണ്ടായിരുന്നു.