Arrested | കാസർകോട്ടെ യുവാവ് മൂന്നാം തവണയും കാപ കേസിൽ അറസ്റ്റിൽ; കൊലപാതകം ഉൾപെടെ 20 ഓളം ക്രിമിനൽ കേസുകളിൽ പ്രതി; '15-ാം വയസിൽ തുടങ്ങിയ അക്രമം 28-ാം വയസിലും തുടരുന്നു'
Oct 27, 2023, 12:10 IST
കാസർകോട്: (KasargodVartha) മൂന്നാം തവണയും കാപ കേസിൽ അറസ്റ്റിലായി കാസർകോട്ടെ യുവാവ്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹേഷിനെ (28) ആണ് അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്. കൊലപാതകം, വധശ്രമം, നരഹത്യ അടക്കം 20 ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് യുവാവ്. ഏറ്റവും ഒടുവിൽ കാസർകോട് നഗരത്തിലെ പെട്രോൾ പമ്പ് അടിച്ച് തകർത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്.
15-ാം വയസിലാണ് മഹേഷ് ആദ്യമായി അക്രമക്കേസിൽ അറസ്റ്റിലായത്. അത് 28-ാം വയസിലും തുടരുകയാണ്. തളങ്കരയിലെ സൈനുല്‍ ആബിദിനെ കാസർകോട് നഗരത്തിൽ പിതാവിന്റെ മുന്നിലിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മഹേഷ് ഈ കൊലക്കേസിൽ കൂട്ടുപ്രതിയായ പ്രശാന്ത് നെല്‍ക്കളയെ (28) ആയുധം കൊണ്ട് കുത്തിയെന്ന കേസിലും പ്രതിയായിരുന്നു.
ഓരോ കേസിലും ജാമ്യത്തിൽ ഇറങ്ങി വീണ്ടും വീണ്ടും അക്രമം നടത്തുകയാണ് യുവാവിന്റെ രീതിയെന്നാണ് പൊലീസ് പറയുന്നത്. കാസർകോട്ടെ സ്ഥിരം ശല്യക്കാരനായ പ്രതിയെന്നാണ് പൊലീസ് യുവാവിനെ വിശേഷിപ്പിക്കുന്നത്. തുടർച്ചയായി കാപ കേസിൽ അറസ്റ്റിലായിട്ടും യുവാവ് അക്രമം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ലെന്നാണ് വിമർശനം. 20 ഓളം ക്രിമിനൽ കേസുകൾ ഉണ്ടെങ്കിലും പല കേസുകളും വിചാരണ ഘട്ടത്തിലാണ്.
Keywords: News, Kerala, Kasragod, Arrested, KAAPA Case, Crime, Youth, Youth arrested for third time in KAAPA case.
< !- START disable copy paste -->