Arrested | 'മഖാമിൽ മോഷണം'; യുവാവ് പിടിയിൽ; 'കവർന്നത് നേർചയായി സമർപിച്ച നിലവിളക്കും സാധനങ്ങളും'
Jul 26, 2023, 11:05 IST
ബേഡകം: (www.kasargodvartha.com) ഏണിയാടി മഖാമിൽ നേർച്ചയായി സമർപിച്ച നിലവിളക്കും മറ്റും മോഷ്ടിച്ചെന്ന കേസിൽ യുവാവ് പിടിയിൽ. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ അശ്റഫിനെ (38) യാണ് എസ്ഐ ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. പള്ളി ഭാരവാഹിയുടെ പരാതിയിലാണ് ബേഡകം പൊലീസ് കേസെടുത്തത്. മോഷ്ടിച്ച സാധനങ്ങൾ ബന്തടുക്ക ടൗണിലെ വ്യാപാര സ്ഥാപനത്തിൽ 6500 രൂപക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ യുവാവിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. അശ്റഫ് നേരത്തേ ബാറ്ററി മോഷണ കേസിൽ പ്രതിയാണെന്നും കാസർകോട്ടും ഇയാൾക്കെതിരെ കേസുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Keywords: News, Bedakam, Eniyadi, Kasaragod, Crime, Youth, Case, Arrest, Police,Theft, Youth arrested for stealing from Maqam.
< !- START disable copy paste -->