ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് പന്നിയുടെ കുത്തേറ്റ് മരിച്ചു
Dec 17, 2020, 13:21 IST
ബദിയടുക്ക: (www.kasargodvartha.com 17.12.2020) ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവ് പന്നിയുടെ കുത്തേറ്റ് മരിച്ചു. ബദിയടുക്ക പുതുക്കോളിയിലെ കുട്ട നായിക്ക് - പരമേശ്വരി ദമ്പതികളുടെ ഐത്തപ്പ നായിക്ക് (42) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ വഴിയിൽ കാട്ടുപന്നിയെ കണ്ട് രക്ഷപ്പെടാനായി വഴിയിൽ പതുങ്ങിയിരിക്കുന്നതിനിടെ പന്നി ഓടി വന്ന് കുത്തുകയായിരുന്നു.
നിലവിളി കേട്ട് ആളുകൾ ഓടി കൂടി ആശുപയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ശശികല. മക്കൾ: രക്ഷിത്, സുസ്മിത. സഹോദരങ്ങൾ: രാമചന്ദ്രൻ, കൃഷ്ണ, സരസ്വതി.
Keywords: Kerala, News, Kasaragod, Badiyadukka, Animal, Attack, Man, Death, Top-Headlines, Young man, who was returning from work, was stabbed to death by a pig.