Youth Died | ഫ്‌ലാറ്റിൽ നിന്ന് വീണ് പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു
Jul 7, 2023, 12:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഫ്‌ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. ചെമ്മട്ടംവയൽ തോയമ്മലിലെ പരേതനായ കണ്ടത്തിൽ ഭാസ്കരന്റെ മകൻ രതീഷ് (37) ആണ് മരിച്ചത്.
എറണാകുളം പെരുമ്പാവൂർ കിഴക്കമ്പലത്തെ കിറ്റക്സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് സന്തോഷ്. ജൂലൈ ഒന്നിന് രാത്രി 10.30ന് ശേഷമാണ് താമസസ്ഥലമായ അളക്കപ്പടിയിലെ ഫ്‌ലാറ്റിൽ നിന്നും അബദ്ധത്തിൽ താഴെ വീണത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മരിച്ചത്. ഇന്ദിരയാണ് മാതാവ്.