Died | അമ്മാവന്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് വരുന്നതിനിടെ വീണ് പരുക്കേറ്റ യുവാവ് മരിച്ചു
Aug 10, 2023, 12:08 IST
പെരിയ: (www.kasargodvartha.com) അമ്മാവന്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് വരുന്നതിനിടെ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. പെരിയ മഠത്തിൽ വീട്ടിലെ പരേതരായ ചുക്രൻ - ചെനിയാറു ദമ്പതികളുടെ മകൻ എം വിനു (41) ആണ് മരിച്ചത്.
മരണപ്പെട്ട അമ്മാവന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ചൊവ്വാഴ്ച രാത്രി കുറ്റിക്കാട്ടിലൂടെ മടങ്ങി വരുന്നതിനിടെ അരങ്ങാനടുക്കത്ത് വെച്ചാണ് വിനു കാൽതെറ്റി വീണത്. ഇതുവഴി ആളുകൾ കടന്നുപോകുന്നത് കുറവാണ്. വ്യാഴാഴ്ച രാവിലെയാണ് യുവാവ് മരിച്ച് കിടക്കുന്നത് കണ്ടത്. മൊബൈൽ ഫോൺ കയ്യിൽ പിടിച്ച നിലയിലായിരുന്നു.
മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. കൂലിപ്പണിക്കാരനായ വിനു അവിവാഹിതനാണ്. സഹോദരങ്ങൾ: ശശി, മാധവൻ, മേധാവി. ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Periya, Kasaragod, Kerala, Obituary, Died, Youth, Police, Investigayion, Young man died after falling.
< !- START disable copy paste --> < !- START disable copy paste -->