Accident | ടെംപോയിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്ന മുളയിൽ തട്ടി ബൈക് മറിഞ്ഞ് യുവാവ് ദാരുണമായി മരിച്ചു; വാഹനത്തിന്‍റെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന ലോഡുകൾ ഭീഷണിയാകുന്നു; കർശന നടപടി വേണമെന്ന് ആവശ്യം
Jun 10, 2023, 12:53 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ടെംപോയിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്ന മുളയിൽ തട്ടി ബൈക് മറിഞ്ഞ് യുവാവ് ദാരുണമായി മരിച്ചു. കൂടെയുണ്ടായിരുന്നയാൾക്ക് പരുക്കേറ്റു. പെരിയ കൂടാനം മീത്തല്‍ വീട്ടില്‍ നാരായണന്റെ മകന്‍ ശംഭുകുമാര്‍ (43) ആണ് മരിച്ചത്. കുണ്ടംകുഴി മൂന്നാംകടവിലെ സതീഷിന് (20) ആണ് പരുക്കേറ്റത്. സതീഷ് മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച നെല്ലിയടുക്കത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ജോലി ആവശ്യാർഥം എരിഞ്ഞിപ്പുഴയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് ശംഭുകുമാര്‍ അപകടത്തിൽ പെട്ടത്. ബൈകിന് മുന്നില്‍ മുള കയറ്റിയ ടെംപോ പെട്ടെന്ന് നിര്‍ത്തുകയും, ബൈക് മറിയുകയുമായിരുന്നുവെന്നുമാണ് പറയുന്നത്. ഓടിക്കൂടിയവർ ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശംഭുകുമാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
പരേതനായ നാരായണൻ - മാധവി ദമ്പതികളുടെ മകനാണ് ശംഭുകുമാര്‍. ഭാര്യ: രഞ്ജിനി. മക്കൾ: അഭയ് കുമാർ, അദ്വൈത്. സഹോദരങ്ങൾ: ഉപേന്ദ്രൻ, ദാക്ഷായണി, ഭവാനി, ദിനേശൻ, സതീശൻ.
ഭീഷണിയായി പുറത്തേക്ക് തള്ളി നില്‍ക്കുന്ന ലോഡ്
പുറത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയിൽ വസ്തുക്കളുമായി പോകുന്ന വാഹനങ്ങൾ, പ്രത്യേകിച്ചും പിവിസി പൈപുകളും ലോഹ കമ്പികളും മറ്റുമായി പോകുന്ന ലോറികളും ഗുഡ്‌സ് വാഹനങ്ങളും, എതിരെയും പിന്നിലൂടെയും വരുന്ന വാഹനങ്ങള്‍ക്കു വലിയ ഭീഷണിയാണ്. ഇത്തരത്തിൽ ധാരാളം അപകടങ്ങൾ റിപോർട് ചെയ്തിട്ടും അധികൃതർ ശക്തമായി ഇടപെടുന്നില്ലെന്ന വിമർശനം ശക്തമാണ്. അതിന്റെ ഒടുവിലത്തെ ഇരയാണ് ശംഭുകുമാര്‍.
മിക്കവയിലും അപകട മുന്നറിയിപ്പിനായുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പുറത്തേക്കു തള്ളി നില്‍ക്കുന്ന ഭാഗങ്ങള്‍ കാണാതെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടാറുണ്ട്. മറ്റു യാത്രക്കാർക്ക് ഭീഷണിയാകുന്ന രീതിയിൽ ഇരുമ്പു കമ്പികള്‍, പി വി സി പൈപുകൾ, മുളകൾ, മരത്തിന്റെ ഉരുപ്പടികൾ തുടങ്ങിയവ വാഹനത്തിന്റെ പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിൽ ലോറികൾ, ടെംപോകൾ തുടങ്ങിയ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് സർകാർ നിരോധിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ കണ്മുന്നിൽ തന്നെ നിയമലംഘനങ്ങൾ നടക്കുന്നുവെന്നാണ് ആരോപണം. ഇനിയെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
Keywords: News, Kasaragod, Kerala, Obituary, Kundamkuzhi, Periya, Trafiic Violations, Accident, Young man died after bike overturned.
< !- START disable copy paste -->