സുഹൃത്തുക്കൾക്കൊപ്പം സംസാരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
May 21, 2021, 22:44 IST
കുമ്പള: (www.kasargodvartha.com 21.05.2021) സുഹൃത്തുക്കൾക്കൊപ്പം സംസാരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ആരിക്കാടി കുന്നിൽ ഖിളർ ജുമാ മസ്ജിദിന് മുൻവശം താമസിക്കുന്ന സ്വാദിഖ് (35) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ആരിക്കാടിയിലുള്ള മൈതാനത്ത് കൂട്ടുകാർക്കൊപ്പം സംസാരിക്കുന്നതിനിടെ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മുഹമ്മദ് ഹാജി ആദം - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ശാഹിന. രണ്ട് കുട്ടികളുണ്ട്.
സഹോദരങ്ങൾ: ഹമീദ്, അബ്ദുർ റഹ്‌മാൻ(കുവൈറ്റ്), ഇർശാദ് (ദുബൈ), ഉസ്മാൻ (കുവൈറ്റ്), മുനീർ, ഫൈസൽ, ഖദീജ.
രാത്രി 11 മണിയോടെ മൃതദേഹം ബന്നങ്കുളം രിഫാഇയ്യ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും.
Keywords: Kerala, News, Kasaragod, Kumbala, Death, Youth, Friend, Arikady, Saadiq, Top-Headlines, Young man collapsed and died while talking to friends.
< !- START disable copy paste -->