യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു; അയൽവാസി കസ്റ്റഡിയിൽ
May 29, 2021, 18:34 IST
ബദിയടുക്ക: (www.kasargodvartha.com 29.05.2021) യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. നീർച്ചാൽ കടമ്പളയിലെ അബ്ദുൽ കരീം (35) ആണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ അയൽവാസി രാമകൃഷ്ണ ഷെട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം നടന്നത്. കുട്ടികൾ കളിക്കുന്നതിനിടയിൽ അയൽവാസിയുടെ വീട്ടുപരിസരത്ത് വീണ പന്ത് വീട്ടുടമ തിരിച്ചു കൊടുക്കാത്തതിന് തുടർന്ന് അന്വേഷിക്കാൻ ചെന്ന അബ്ദുൽ കരീമിനെ അയൽവാസി വാൾ കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പരാതി.
കൈപ്പത്തി വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് അബ്ദുൽ കരീം.
Keywords: Badiyadukka, Kasaragod, Kerala, News, Police, Weapon, Children, Games, Top-Headlines, Hospital, Young man assaulted and seriously injured; Neighbor in custody.
< !- START disable copy paste -->