Arrested | 'അവയവ ദാനം ചെയ്യാമെന്ന് പറഞ്ഞ് അടുത്തുകൂടും; പണം വാങ്ങി നൈസായി മുങ്ങും'; എറണാകുളത്ത് കാസര്‍കോട് സ്വദേശി പിടിയിൽ; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതി
Jul 13, 2023, 21:06 IST
കൊച്ചി: (www.kasargodvartha.com) അവയവ ദാനം ചെയ്യാമെന്ന് പറഞ്ഞ് അടുത്തുകൂടി പണം തട്ടിയെടുത്ത് മുങ്ങിയെന്ന കേസിൽ കാസര്‍കോട് സ്വദേശി എറണാകുളം ചേരാനെല്ലൂരിൽ പിടിയിലായി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി കെ സബിനെ (25) യാണ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഒരു ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലുള്ള മലപ്പുറം സ്വദേശിയിൽ നിന്ന് കരൾ ദാനം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'ഒ പോസിറ്റീവ് രക്തമുള്ള രോഗിക്കാണ് കരൾ ആവശ്യമുണ്ടായിരുന്നത്. സബിനിന്റേത് ബി പോസിറ്റീവ് രക്തമായിരുന്നു. ഇത് മനസിലാക്കിയ പ്രതി ഒ പോസ്റ്റിറ്റീവുകാരനായ സുഹൃത്തിനെ ലാബിൽ അയച്ച് ഇതിന്റെ റിപോർട് സംഘടിപ്പിച്ച് രോഗിയിൽ നിന്ന് 32,100 രൂപയാണ് തട്ടിയെടുക്കുകയായിരുന്നു.
രക്തപരിശോധനാ ഫലവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങൾ രോഗിയും ബന്ധുക്കളും ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തട്ടിപ്പ് ബോധ്യമായതോടെ ചേരാനെല്ലൂർ പൊലീസിന് വിവരം നൽകുകയും പൊലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. രണ്ട് വൃക്കകളും തകരാറിലായ തൃശൂർ സ്വദേശിനിയെയും ഇയാൾ കബളിപ്പിച്ചതായി ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ഫേസ്‌ബുകിലൂടെ നൽകിയ പോസ്റ്റ് കണ്ടാണ് സബിൻ രോഗിയുടെ അടുത്ത് കൂടിയത്'.
കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി തട്ടിപ്പ് കേസുകൾ യുവാവിന്റെ പേരിലുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. അവയവ ദാന തട്ടിപ്പ് കൂടാതെ വിദേശ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്തും നിരവധി പേരില്‍ നിന്ന് പണം തട്ടിയതായും സൂചനകൾ പുറത്തുവന്നിട്ടുണ്ട്. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമീഷണർ സി ജയകുമാറിന്റെ നേതൃത്വത്തിൽ ചേരാനെല്ലൂര്‍ പൊലീസ് ഇൻസ്പെക്ടര്‍ കെ ബ്രിജുകുമാർ, സബ് ഇൻസ്പെക്ടര്‍ കെ എക്സ് തോമസ്, സാം ലെസി, വിജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് നസീര്‍, സി ഘോഷ്, ദിനൂപ്, സൈജു, സനുലാല്‍, സുജിമോൻ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടി ചോദ്യം ചെയ്തത്.
Keywords: News, Kasaragod, Kochi, Kerala, Crime, Case, Arrest, Young man arrested for organ donation fraud.
< !- START disable copy paste -->