Died | വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു
Jul 31, 2023, 11:49 IST
തൃക്കരിപ്പൂർ: (www.kasargodvartha.com) വയറു വേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു. എടാട്ടുമ്മൽ ആലുംവളപ്പ് സ്വദേശിയും വൈദ്യുതി വകുപ്പിലെ മുൻ അസിസ്റ്റൻ്റ് എൻജിനീയറുമായ പുതിയടവൻ ചന്തൻ - നിർമല ദമ്പതികളുടെ മകൻ മുട്ടത്ത് നിഷാദ് (41) ആണ് മരിച്ചത്.
വയറുവേദനയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: നിമ്മി വടകര. മകൾ: അമേയ. സഹോദരങ്ങൾ: നിധീഷ്, നിഖിൽ. സംസ്‌കാരം വൈകുന്നേരം അഞ്ചു മണിയോടെ സമുദായ ശ്മശാനത്തിൽ നടക്കും. തൃക്കരിപ്പൂർ അർബൻ ബാങ്കിലെ ജീവനക്കാരനായിരുന്നു.