city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിവിധ പരിപാടികളോടെ ലോക സാക്ഷരതാ ദിനം ആചരിച്ചു

കാസർകോട്: (www.kasargodvartha.com 08.09.2021) ലോക സാക്ഷരതാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സർകാർ തലത്തിലും കൂട്ടായ്മകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിലും പരിപാടികൾ സംഘടിപ്പിച്ചു.


സാക്ഷരത ജനാധിപത്യബോധം വളര്‍ത്തിയെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ

കാസർകോട്: സാക്ഷരത വര്‍ധിക്കുമ്പോഴാണ് ജനതയുടെ ജനാധിപത്യ ബോധത്തില്‍ ഉണര്‍വുണ്ടാകുന്നതെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടുത്തെ ജനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ ബോധം സംസ്ഥാനം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിന്റെ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ. എസ് എന്‍ സരിത സാക്ഷരത സന്ദേശം നല്‍കി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ വി പുഷ്പ, പപ്പന്‍ കുട്ടമത്ത്, കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ. കെ പി ജയരാജന്‍, കെ വി രാഘവന്‍ സംസാരിച്ചു.


സാക്ഷരതാ മിഷൻ ലോകസാക്ഷരതാ ദിനം ആചരിച്ചു

കാസർകോട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിന്‍ വിപുലമായ പരിപാടികളോടെയാണ് ലോകസാക്ഷരതാ ദിനം ആചരിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി മുഴുവന്‍ വിദ്യാകേന്ദ്രങ്ങളിലും സാക്ഷരതാ പതാക ഉയര്‍ത്തി. ജില്ലാ ഓഫീസില്‍ ജില്ലാ പഞ്ചായത്ത് സെക്രടറി പി നന്ദകുമാര്‍ പതാക ഉയര്‍ത്തി. വ്യാഴാഴ്ച മുതല്‍ ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന പ്രഭാഷണ പരിപാടിയും നടക്കും.


കാൻഫെഡ് സാക്ഷരതാ ദിനം ആചരിച്ചു; മലയാളികൾ അഭിനന്ദന ലുബ്ധരാണെന്ന് ഡോ. എ എം ശ്രീധരൻ

കാഞ്ഞങ്ങാട്: ഒരാളുടെ കഴിവിനെ അഭിനന്ദിക്കാനും അനുമോദിക്കാനും മലയാളി ലുബ്ധത്തരം കാണിക്കുകയാണെന്നു പ്രശസ്ത സാഹിത്യകാരനും കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മുൻ ഡയറക്ടറുമായ ഡോ. എ എം ശ്രീധരൻ അഭിപ്രായപ്പെട്ടു. അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും കാലമാണിതെന്നും ഇന്നലെകളെ സ്വാംശീകരിച്ചു ഇന്നിൽ ജീവിക്കാൻ മനുഷ്യർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പരിപാടികളോടെ ലോക സാക്ഷരതാ ദിനം ആചരിച്ചു

ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് കാൻഫെഡ് സോഷ്യൽ ഫോറം ഏർപെടുത്തിയ പി എൻ പണിക്കർ സ്മാരക അവാർഡ് അധ്യാപകനും സാക്ഷരതാ പ്രവർത്തകനുമായ സി പി വി വിനോദ് കുമാറിന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ കൂക്കാനം റഹ്‌മാൻ അധ്യക്ഷത വഹിച്ചു.

മുനിസിപൽ കൗൺസിലർമാരായ സി എച് സുബൈദ, പ്രഭാവതി, ഫോറം സെക്രടറി ശാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, ഡോ. സി പി വി വിജയകുമാർ, ഹനീഫ് കടപ്പുറം, വിനോദ് ആലന്തട്ട സംസാരിച്ചു.
സി പി വി വിനോദ് കുമാർ നന്ദി പറഞ്ഞു. വായനാദിന മത്സത്തിൽ വിജയിച്ച സി എസ് ഗോപിക, പൂജന്യ, കബനി വിനോദ്, നിഹാരിക, സംഗീത, ജ്യോത്സ്ന എന്നിവർക്ക് ഉപഹാരം നൽകി. വെബിനാറിൽ ഡോ. സി പി വി വിജയകുമാർ വിഷയം അവതരിപ്പിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Programme, Meeting, N.A.Nellikunnu, Canfed, World Literacy Day celebrated.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia