city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Veena George | 'കാസർകോട് മെഡികൽ കോളജിന്റെ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കും'; കെട്ടിട നിർമാണത്തിന് ഉൾപെടെ 53.75 കോടി രൂപയോളം ഇനി ആവശ്യമുണ്ടെന്ന് വീണ ജോർജ്; ആശുപത്രി ബ്ലോകിന്റെ 50% ജോലികൾ പൂർത്തിയായെന്നും ആരോഗ്യ മന്ത്രി; മറുപടി എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന്

കാസർകോട്: (www.kasargodvartha.com) ഉക്കിനടുക്കയിലെ കാസർകോട് മെഡികൽ കോളജിൽ കെട്ടിട നിർമാണത്തിനും ഫയർ ഫൈറ്റിങ് ജോലികൾക്കുമായി 53.75 കോടി രൂപയോളം ഇനി ആവശ്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നിയമസഭയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിർമാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തീകരിച്ച് മെഡികൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.

Veena George | 'കാസർകോട് മെഡികൽ കോളജിന്റെ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കും'; കെട്ടിട നിർമാണത്തിന് ഉൾപെടെ 53.75 കോടി രൂപയോളം ഇനി ആവശ്യമുണ്ടെന്ന് വീണ ജോർജ്; ആശുപത്രി ബ്ലോകിന്റെ 50% ജോലികൾ പൂർത്തിയായെന്നും ആരോഗ്യ മന്ത്രി; മറുപടി എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന്

ആശുപത്രി ബ്ലോകിന്റെ നിർമാണ പ്രവൃത്തികൾക്കായി 2017 ഓഗസ്റ്റ് എട്ടിന് 95,08,75,877 രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി. അതിൽ 58.1825 കോടി രൂപ നബാർഡ് വിഹിതവും ബാക്കി 36.905 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. 53.75 കോടി രൂപയോളം ഇനി ആവശ്യമാണ്. 2015 ജനുവരിയിലെ ഉത്തരവ് പ്രകാരം കാസർകോട് വികസന പാകേജിൽ ഉൾപെടുത്തി അകാഡമിക് ബ്ലോകിന്റെ നിർമാണ പ്രവൃത്തികൾക്കായി 25 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. അകാഡമിക് ബ്ലോകിന്റെ ഇലക്ട്രികൽ, ഇഎൽവി ജോലികൾ, അഗ്നി സുരക്ഷാ സംവിധാനം തുടങ്ങിയവയ്ക്കായി 2017 ഫെബ്രുവരിയിൽ 523.04 ലക്ഷം രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാർപിട സൗകര്യങ്ങൾ കാസർകോട് വികസന പാകേജിൽ നിന്നും തുക ചിലവഴിച്ച് സജ്ജമാക്കുന്നതിന് 29 കോടി രൂപയുടെ ഭരണാനുമതിയും നൽകിയിട്ടുണ്ട്. 2021 ഓഗസ്റ്റിലെ പ്രകാരം നിർമാണ പ്രവൃത്തികൾക്കായി കിഫ്ബി മുഖേന 160,23,40,367 രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതിയിൽ ആശുപത്രിയുടെ ഇലക്ട്രികൽ, മെക്കാനികൽ ജോലികൾ, ബോയ്സ് ഹോസ്റ്റൽ, ബോയ്സ് ഇന്റേൺസ് ഹോസ്റ്റൽ, ഗേൾസ് ഹോസ്റ്റൽ, ഗേൾസ് ഇന്റേൺസ് ഹോസ്റ്റൽ, അധ്യാപക ക്വാർടേഴ്സ്, അനധ്യാപക ക്വാർടേഴ്സ് എന്നിവയുടെ സിവിൽ, ഇലക്ട്രികൽ, മെക്കാനികൽ ജോലികൾ, റോഡ് ലാൻഡ്സ്കേപിംഗ് ജോലികൾ, ലേഡീസ് ഹോസ്റ്റൽ, സ്റ്റാഫ് ക്വാർടേഴ്സ് എന്നിവയുടെ ഇലക്ട്രികൽ, മെകാനികൽ ജോലികൾ, ആശുപത്രിക്കായുള്ള ഉപകരണങ്ങൾ, ഫർണീചർ എന്നിവയുടെ വാങ്ങൽ, ലൈബ്രറി, ഓഡിറ്റോറിയം, പ്രവേശന കവാടം എന്നിവയുടെ നിർമാണം, മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ നിർമാണം എന്നിവയാണ് ഉൾപെടുത്തിയിട്ടുള്ളത്.

മെഡികൽ കോളജിൽ ഇതുവരെ അകാഡമിക് ബ്ലോക് നിർമാണം (സിവിൽ, ഇലക്ട്രികൽ, മെക്കാനികൽ), ഹോസ്പിറ്റൽ ബ്ലോക് നിർമാണം (സിവിൽ), റസിഡൻഷ്യൽ ഫെസിലിറ്റീസ് നിർമാണം (സിവിൽ) തുടങ്ങിയ പ്രവൃത്തികൾ നടന്നിട്ടുണ്ട്. ഇവയിൽ പല പ്രവൃത്തികളും ഇപ്പോഴും നടന്നു വരികയും ചെയ്യുന്നു. ഇതിനുവേണ്ടി കെഡിപി, നബാർഡ്, സ്റ്റേറ്റ് പ്ലാൻ ഫണ്ട് എന്നിവ വഴി കാസർകോട് സർകാർ മെഡികൽ കോളജിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി നാളിതുവരെ 46,71,36,941 രൂപ ആശുപത്രി കെട്ടിടത്തിന്റെ നിർമാണത്തിനു വേണ്ടി ചിലവഴിച്ചിട്ടുണ്ട്.

കൂടാതെ അകാഡമിക് ബ്ലോകിന്റെ സിവിൽ, ഇലക്ട്രികൽ, ഫയർ ഫൈറ്റിംഗ്, ഇഎൽവി, വെന്റിലേഷൻ സിസ്റ്റം, ഗേൾസ് ഹോസ്റ്റൽ, അധ്യാപക ക്വാർടേഴ്സ് എന്നീ ജോലികൾക്കായി കാസർകോട് വികസന പാകേജിൽ നിന്നും 36,96,03,389 രൂപയും ചിലവഴിച്ചിട്ടുണ്ട്. ആശുപത്രി ബ്ലോകിന്റെ 50% ജോലികൾ പൂർത്തിയായിട്ടുണ്ട്. നിർമാണം പുരോഗമിച്ചു വരുന്നുവെന്നും മന്ത്രി അറിയിച്ചു.

Veena George | 'കാസർകോട് മെഡികൽ കോളജിന്റെ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കും'; കെട്ടിട നിർമാണത്തിന് ഉൾപെടെ 53.75 കോടി രൂപയോളം ഇനി ആവശ്യമുണ്ടെന്ന് വീണ ജോർജ്; ആശുപത്രി ബ്ലോകിന്റെ 50% ജോലികൾ പൂർത്തിയായെന്നും ആരോഗ്യ മന്ത്രി; മറുപടി എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന്

മെഡികൽ കോളജിന്റെ ആശുപത്രി ബ്ലോക് നിർമാണത്തിന്റെ കരാർ നൽകിയിരിക്കുന്നത് മെസേഴ്സ് ആർആർ തുളസി ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസ്ട്രക്ഷൻ കംപനിക്കാണ്. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സമർപിച്ച ബിൽ പ്രകാരം കോൺട്രാക്ടർക്ക് 69,05,181 രൂപ മാത്രമാണ് ഇനി നൽകാനുള്ളത്. ആശുപത്രി ബ്ലോകിന്റെ നിർമാണം, ബോയ്സ് ഹോസ്റ്റൽ, ബോയ്സ് ഹോസ്റ്റൽ, ഗേൾസ് ഹോസ്റ്റൽ, ഗേൾസ് ഇന്റേൺസ് ഹോസ്റ്റൽ, അധ്യാപക ക്വാർടേഴ്സ്, അനധ്യാപക ക്വാർടേഴ്സ് എന്നിവയുടെ സിവിൽ, ഇലക്ട്രികൽ, മെക്കാനികൽ ജോലികൾ, റോഡ് ലാൻഡ്സ്കേപിംഗ് ജോലികൾ, ലേഡീസ് ഹോസ്റ്റൽ, സ്റ്റാഫ് ക്വാർടേഴ്സ് എന്നിവയുടെ ഇലക്ട്രികൽ, മെകാനികൽ ജോലികൾ, ആശുപത്രിക്കായുള്ള ഉപകരണങ്ങൾ, ഫർണീചർ തുടങ്ങിയവയുടെ വാങ്ങൽ, ലൈബ്രറി, ഓഡിറ്റോറിയം, പ്രവേശന കവാടം, മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ നിർമാണം എന്നിവയാണ് ഇനി പൂർത്തിയാവാൻ ബാക്കിയുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Keywords: News, Kasaragod, Kerala, Veena George, Kasaragod Medical College, Hospital, Health Minister, Work of Kasaragod Medical College will be completed as soon as possible: Veena George.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia