വിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു
Oct 25, 2020, 13:52 IST
ബേഡകം: (www.kasargodvartha.com 25.10.2020) വിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച വീട്ടമ്മ മരിച്ചു. കുറ്റിക്കോല്‍ പഞ്ചായത്തംഗം ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസ് (35) ആണ് മരിച്ചത്.
നാല് ദിവസം മുമ്പാണ് വീട്ടിൽ വെച്ച് വിഷം അകത്ത് ചെന്ന് അവശനിലയിൽ കണ്ടെത്തിയത്. നില ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കെ കോവിഡ് പരിശോധന നടത്തിയപ്പോഴാണ് പോസറ്റീവായത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുടുംബാംഗങ്ങൾക്കും കോവിഡ് ബാധ കണ്ടെത്തിയിരുന്നു.
ഞായറാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. ഇവർക്ക് നാല് മക്കളുണ്ട്. സംസ്ക്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും.
Keywords: Kerala, News, Kasaragod, COVID-19, Corona, Death, Woman, Hospital, Treatment, Top-Headlines, Woman undergoing treatment for poisoning died of COVID.