കാറപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
Dec 1, 2021, 18:52 IST
കുമ്പള: (www.kasargodvartha.com 01.12.2021) കുമ്പള പാലത്തിനടുത്ത് മണല്‍ ലോറിയുമായി കൂട്ടിയിടിച്ച് കാര്‍ കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ബന്തിയോട് അടുക്ക ബൈദലയിലെ യൂസഫിന്റെ ഭാര്യ ആഇശ (60) ആണ് മരിച്ചത്.
ആഇശയെ കൂടാതെ യാത്രക്കാരായ കുടുംബത്തിലെ മറ്റ് അഞ്ചുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നവംബർ 23 നാണ് അപകടം സംഭവിച്ചത്. പൂഴിയുമായി വന്ന ടിപെർ ലോറി ബൊലാനോ, ഫോർച്യൂനർ കാറുകളിൽ ഇടിക്കുകയായിരുന്നു. ആഇശയും ബന്ധുക്കളും സഞ്ചരിച്ച ബൊലാനോ കാർ ആണ് തലകീഴായി കുഴിയിലേക്ക് മറിഞ്ഞത്.
പരിക്കേറ്റ മറ്റുള്ളവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റതിനാൽ ആഇശയെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലര്‍ചെ മരണം സംഭവിക്കുകയായിരുന്നു.
മക്കൾ: മുഹമ്മദ് ശരീഫ്, സലിം, ത്വാഹിറ, മിസ്‌രിയ, നൂര്‍ജഹാന്‍.

Keywords: News, Kerala, Kasaragod, Kumbala, Woman, Top-Headlines, Injured, Accident, Car-Accident, Woman injured in car accident, died.
< !- START disable copy paste -->