city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | വീട്ടമ്മയെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി

ചന്തേര: (KasargodVartha) വീട്ടമ്മയെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി. കാലിക്കടവ് കരക്കേരുവിലെ സിപിഎം ബ്രാഞ്ച് സെക്രടറി കെ സുകുമാരൻ്റെ ഭാര്യ എ പി രുക്‌മിണി (64) യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ സ്വന്തം വീട്ടിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചന്തേര പൊലീസ് ഇൻക്വസ്റ്റ് നടത്തി.

Found Dead | വീട്ടമ്മയെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി

നടുവേദന അനുഭവപ്പെട്ട് വിഷമത്തിലായിരുന്നു ഇവരെന്നാണ് പറയുന്നത്. മകൻ എ പി രതീഷ് വർഷങ്ങൾക്ക് മുമ്പ് ഷീറ്റ് വലിച്ചു കെട്ടുന്നതിന് വേണ്ടി തെങ്ങിൽ കയറിയറിയപ്പോൾ വീണ് മരിച്ചിരുന്നു. മകൻ്റെ ആകസ്മികമായ മരണവും ഇവരെ തളർത്തിയിരുന്നു.
  
Found Dead | വീട്ടമ്മയെ ഷെഡിൽ മരിച്ച നിലയിൽ കണ്ടെത്തി

മകൾ: എ പി സുമ. മരുമകൻ: പി രാമചന്ദ്രൻ ആണൂർ. വ്യാഴാഴ്ച വൈകുന്നേരം 5. 30 മണിയോടെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം രാത്രി ഏഴ് മണിയോടുകൂടി കാലിക്കടവിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Keywords:    Found Dead, Obituary, Malayalam News, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Woman found dead in the shed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia