മാതാവ് നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്നതിനിടെ കിടപ്പ് മുറിയിലേക്ക് പോയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
May 6, 2020, 22:14 IST
ചിത്താരി: (www.kasargodvartha.com 06.05.2020) മാതാവ് നോമ്പ് തുറ വിഭവങ്ങള്‍ ഒരുക്കുന്നതിനിടെ കിടപ്പ് മുറിയിലേക്ക് പോയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൗത്ത് ചിത്താരിയിലെ ക്വട്ടേര്‍ഴ്സില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവര്‍ റഫീഖ്- ഫാത്വിമ ദമ്പതികളുടെ മകള്‍ റഫിയത്തിനെ (24) യാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലശ്ശേരി സ്വദേശികളായ കുടുംബം വര്‍ഷങ്ങളായി സൗത്ത് ചിത്താരിയിലാണ് താമസം.
നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാക്കാന്‍ മാതാവിനെ സഹായിച്ചിരുന്നു. അസര്‍ നമസ്‌കരിക്കാന്‍ എന്ന് പറഞ്ഞ് മുറിയില്‍ കയറി കതകടച്ച റാഫിയത്ത് കതക് തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ കതക് തകര്‍ത്തപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
മുക്കൂട് സ്വദേശിയായ ഭര്‍ത്താവുമായി രണ്ട് ദിവസം മുമ്പ് പിണങ്ങി ക്വാര്‍ട്ടേഴ്‌സിലേക്ക് വന്നതായിരുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ഇപ്പോള്‍ നാട്ടിലാണ്. ഇദ്ദേഹത്തിന് ചെറിയ മാനസിക പ്രയാസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. നാട്ടുകാര്‍ക്ക് യുവതിയെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. പുണ്യമാസത്തിലുണ്ടായ ആകസ്മിക മരണം വീട്ടുകാരിലും ഒരേ പോലെ ഞെട്ടലുളവാക്കി. റിയാസ്, റമീസ്, റഹീസ് എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Kasaragod, Kerala, news, Top-Headlines, Death, Hanged, Woman, Chithari, Woman found dead hanged
< !- START disable copy paste -->