Police Booked | വീടിന് നേരെ അക്രമം നടത്തിയെന്ന് പരാതി; സ്ത്രീക്കെതിരെ കേസെടുത്തു
Mar 19, 2024, 22:41 IST
ചന്തേര: (KasargodVartha) വീടിന് നേരെ അക്രമം നടത്തിയെന്ന വീട്ടമ്മയുടെ പരാതിയിൽ അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു. ഉദിനൂർ മാച്ചിക്കാട്ടെ സി തങ്ക (58) യുടെ പരാതിയിലാണ് ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ രാധികക്കെതിരെ കേസെടുത്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 2.45 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മുൻ വിരോധം വെച്ച് വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വീടിന്റെ ജനൽ ചില്ലുകൾ തകർക്കുകയും മോടോർ പൈപുകളും മറ്റും അടിച്ച് തകർത്ത് 15,000 രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്തുവെന്നാണ് പരാതി. പൊലീസ് അന്വേഷണം നടത്തിവരികയാണ്.