Rahul Mamkootathil | വയനാട്ടിലെ വന്യജീവി ആക്രമണം: വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത് കോൺഗ്രസ് വഴിയിൽ തടയുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; 3 ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിക്കുന്നത് എന്തിനെന്നും ചോദ്യം
Feb 17, 2024, 15:22 IST
കാസർകോട്: (KasargodVartha) വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട വനം മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യൂത് കോൺഗ്രസ് മന്ത്രിയെ വഴിയിൽ തടയുമെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. വയനാട്ടിലെ പ്രശ്നം ചർച്ച ചെയ്യാൻ മൂന്ന് ദിവസം കഴിഞ്ഞ് മുഖ്യമന്ത്രി അടിയന്തര വിളിക്കുന്നതെന്ന് എന്തിനെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. കാസർകോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിൽ നടക്കുന്ന പ്രതിഷേധം മനുഷ്യന് ജീവിക്കാനുള്ള പോരാട്ടമായാണ് യൂത് കോൺഗ്രസ് കാണുന്നത്. 13 ദിവസത്തിനിടയിൽ മൂന്ന് പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മനുഷ്യർ പരിപാലിക്കുന്ന എത്രയോ വസ്തുക്കൾക്കുണ്ടായ നാശനഷ്ടവും ഇതിൽ കാണേണ്ടതുണ്ട്. കൊല്ലുന്നത് കാട്ടാനയും കടുവയും കാട്ടുപോത്തും ആണെങ്കിലും കൊലപാതകത്തിന് കാരണക്കാരൻ വനം മന്ത്രിയാണ്.

അടിയന്തര യോഗം 20ന് വിളിച്ച മുഖ്യമന്ത്രി വന്യ മൃഗങ്ങളുടെ ബുദ്ധിയെങ്കിലും കാട്ടണം. മുഖ്യമന്ത്രി യോഗം വിളിക്കുന്നത് വരെ കാട്ടാനയോടും കാട്ടുപോത്തിനോടും ആക്രമണം നടത്തരുതെന്ന് പറയാൻ കഴിയുമോയെന്ന് രാഹുൽ ചോദിച്ചു. അതുവരെ വന്യജീവികൾക്ക് സ്റ്റോപ് മെമോ കൊടുത്തിട്ടുണ്ടോ എന്നും രാഹുൽ പറഞ്ഞു. മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയിട്ടും വനം മന്ത്രി വയനാട്ടിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാൻ പോലും തയ്യാറായിട്ടില്ല. ഒന്നിനും കൊള്ളാത്ത ഇതുപോലെയുള്ള മന്ത്രിമാരെ മൃഗശാലയിലല്ല മ്യൂസിയത്തിലാണ് വെക്കേണ്ടതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
നാടിന് വനം മന്ത്രിയെ കൊണ്ട് ഒരു പ്രയോജനവുമില്ല. വനം വകുപ്പ് മേധാവി പോലും ജില്ല സന്ദർശിച്ചില്ല. ജനങ്ങൾ അവരുടെ ജീവൻ കയ്യിൽ പിടിച്ച് നെട്ടോട്ടം ഓടുമ്പോൾ ഭരണസംവിധാനവും മൃഗങ്ങളും ഒരുപോലെയാണെന്ന് പറയുന്ന ജനങ്ങളെ കുറ്റപ്പെടുത്താൻ കഴിയില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വെക്കുന്നത് വരെ മന്ത്രിയെ വഴിയിൽ തടയും. ജനങ്ങളുടെ ജീവനേക്കാൾ വലുതല്ല മന്ത്രിയുടെ ആഡംബരമെന്നും നേരത്തെ കാട്ടാന ചവിട്ടിക്കൊന്ന ഗൃഹനാഥന്റെ മകൾ കരഞ്ഞുകൊണ്ട് പറഞ്ഞ വിവേകമെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പെരിയ കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുന്നത് വരെ യൂത് കോൺഗ്രസ് രംഗത്തുണ്ടാവുമെന്ന് ചോദ്യത്തിന് ഉത്തരമായി രാഹുൽ പറഞ്ഞു. കൊല്ലുന്നവരെയും കൊല്ലിച്ചവരുടെയും കഴുത്തിൽ കുരുക്ക് മുറുകുന്നത് വരെ യൂത് കോൺഗ്രസ് പോരാട്ടം ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Top-Headlines, News-Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Rahul Mamkootathil, Congress, Wayanad, Wild life attack in Wayanad: Youth Congress demands resignation of the Forest Minister. < !- START disable copy paste -->