city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Quiz | ക്വിസ് നമ്പർ 4: കാസർകോട് വാർത്ത - സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം

(www.kasargodvartha.com 13.08.2023) ഇന്നത്തെ ചോദ്യം:

ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിടീഷ് മേധാവി?

Quiz | ക്വിസ് നമ്പർ 4: കാസർകോട് വാർത്ത - സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം


നിസഹകരണ പ്രസ്ഥാനം

1919 ഏപ്രിലിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം രാജ്യത്ത് ബ്രിടീഷ് ഭരണത്തിനെതിരെ രോഷം അതിശക്തമായി. അപ്പോഴും ബ്രിടീഷുകാരുടെ അതിക്രമങ്ങൾ വർധിച്ചു. ബ്രിടീഷുകാരുടെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ സ്വാതന്ത്ര്യത്തിന്റെ ആവശ്യം ഉയർന്നു തുടങ്ങി. 1920 ഓഗസ്റ്റ് ഒന്നിന് മഹാത്മാഗാന്ധി നിസഹകരണ പ്രസ്ഥാനം പ്രഖ്യാപിച്ചു. വിദ്യാർഥികൾ സ്‌കൂളിലേക്കും കോളജിലേക്കും പോകുന്നത് നിർത്തി. തൊഴിലാളികൾ പണിമുടക്കി. അഭിഭാഷകർ കോടതിയിൽ വരുന്നത് നിർത്തി. നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെ പ്രസ്ഥാനത്തിന്റെ പ്രഭാവം ദൃശ്യമായിരുന്നു.

1857-ലെ സ്വാതന്ത്ര്യ സമരത്തിനുശേഷം, നിസഹകരണ സമരകാലത്താണ് ആദ്യമായി ബ്രിടീഷ് രാജിന്റെ അടിത്തറ ഇളകിയത്. സമരങ്ങൾ അഹിംസാത്മകമായി നടന്നുകൊണ്ടിരുന്നു. അതിനിടെ, 1922 ഫെബ്രുവരിയിൽ, ഗോരഖ്പൂരിലെ ചൗരി ചൗരയിലെ പൊലീസ് സ്റ്റേഷൻ ഒരു ജനക്കൂട്ടം ആക്രമിച്ചു. ഇവർ പൊലീസ് സ്റ്റേഷന് തീയിട്ടു. നിരവധി പൊലീസുകാർ കൊല്ലപ്പെട്ടു. ഈ അക്രമത്തിൽ വേദനിച്ച ഗാന്ധിജി നിസഹകരണ പ്രസ്ഥാനം പിൻവലിച്ചു. എന്നിരുന്നാലും സ്വാതന്ത്ര്യ സമരത്തിന് നിസഹകരണ പ്രസ്ഥാനം പുത്തൻ ഉണർവ് നൽകി.

Quiz | ക്വിസ് നമ്പർ 4: കാസർകോട് വാർത്ത - സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം


Keywords: Quiz, British, Jallianwala Bagh Massacre, Gandhiji, Independence, India, Freedom, Struggle, Movements, Which British officer led the Jallianwala Bagh massacre?.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia