കുഞ്ഞുങ്ങളേയുമെടുത്ത് ഗീത കിണറ്റില്‍ ചാടിയത് മാനസിക വിഷമം മൂലമെന്ന് ബന്ധുക്കള്‍; കുരുന്നുകളുടെ മരണത്തില്‍ വിറങ്ങലിച്ച് മടിക്കൈ അമ്പലത്തുകര ഗ്രാമം
Dec 22, 2016, 13:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22/12/2016) രണ്ട് കുഞ്ഞുങ്ങളേയുമെടുത്ത് മാതാവ് കിണറ്റില്‍ ചാടുകയും ഒരുവയസും നാലുവയസും പ്രായമുള്ള രണ്ട് പെണ്‍മക്കള്‍ മരിക്കുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് മടിക്കൈ അമ്പലത്തുകര കണ്ണിച്ചിറ ഗ്രാമം. മാതാവ് ഗീത(30)യെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും പിഞ്ചുമക്കളായ ഹരി നന്ദയേയും ലക്ഷ്മി നന്ദയേയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഏതോകാരണത്തിലുണ്ടായ മാനസിക വിഷമമാണ് ഗീതയെ ഈ കടുംങ്കൈക്ക് പ്രേരിപ്പിച്ചത്. വിവരമറിഞ്ഞതോടെ നാട് ഒന്നടങ്കം സംഭവസ്ഥലത്തേക്കും മൃതദേഹം സൂക്ഷിച്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കും ഒഴുകി. ചേതനയറ്റ കുഞ്ഞുങ്ങളുടെ മൃതദേഹംകണ്ട് പലരും പൊട്ടിക്കരഞ്ഞു. പോസ്റ്റുമാനായ കണിച്ചിറയിലെ സുധാകരന്റെ ഭാര്യയാണ് ഗീത. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസും സ്ഥലത്തെത്തിയിരുന്നു.
സംഭവം നടന്ന വീട് ഇപ്പോള്‍ ശോകമൂഖമാണ്. ആര്‍ക്കും പരസ്പരം ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. വീഴ്ചയില്‍ കുഞ്ഞുങ്ങളുടെ തല കല്ലിലിടിച്ചതുമൂലമാണ് കുട്ടികള്‍ മരിച്ചത്. ഗീത മക്കളുടെ മരണവിവരം അറിയാതെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗീതയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ അബോധാവസ്ഥയിലാണ്.
Related News:
രണ്ട് പിഞ്ചുമക്കളേയും കൊണ്ട് അധ്യാപിക കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു
Also Read:
പോലീസിലെ ആര്‍എസ്എസ്-ബിജെപി അനുഭാവികള്‍ സര്‍ക്കാരിന് അപകീര്‍ത്തിയുണ്ടാക്കാന്‍ ശ്രമിച്ചോ? സിപിഎമ്മിനു സംശയം; പാര്‍ട്ടി അന്വേഷിക്കുന്നു
Keywords: Kasaragod, Madikai, Kerala, Obituary, Well, Mother, Child, Teacher jumps into well with 2 kids; kids die, Whats is behind suicide attempt of Geetha