Wetland | തോടിന് പുതുജീവൻ നൽകാൻ 8 ലക്ഷം രൂപയുടെ പദ്ധതി; പ്രവൃത്തി തുടങ്ങി
Mar 10, 2024, 00:28 IST
കുമ്പള: (KasargodVartha) കാടും, മാലിന്യങ്ങളാലും മൂടപ്പെട്ട കിടന്ന കുമ്പള കോയിപ്പാടി തീരദേശ റോഡിന് സമീപത്തെ മുജിമുടി തോടിൽ തണ്ണീർത്തട സംരക്ഷണത്തിനായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്പള ഗ്രാമപഞ്ചായത് എട്ട് ലക്ഷം രൂപ ചിലവിൽ ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഏകദേശം 800 മീറ്റർ നീളത്തിലുള്ള തണ്ണീർത്തട സംരക്ഷണ പദ്ധതിയിൽ തോടിലെ മാലിന്യങ്ങളും, കാടും നീക്കം ചെയ്ത് നീരൊഴുക്ക് സംരക്ഷിച്ചു നിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുമ്പള പുഴയുമായി ബന്ധപ്പെട്ട് കിടക്കുന്നതും, കാലങ്ങളായി വെള്ളം കെട്ടിനിൽക്കുന്നതും, ചതുപ്പ് നിലവുമായതുമാണ് കോയിപ്പാടി മുജിമുടി തോട്. പ്രകൃതിദത്തമായ തണ്ണീർത്തടം ആയതുകൊണ്ട് തന്നെ ജൈവവൈവിധ്യവും, പാരിസ്ഥിതിക ആരോഗ്യവും നിലനിർത്താനും മെച്ചപ്പെടുത്താനും ഈ പദ്ധതി സഹായകമാവും. പ്രദേശവാസികൾ കാലങ്ങളായി ആവശ്യപ്പെട്ട് വരുന്നതാണ് ഇവിടത്തെ തണ്ണീർത്തട സംരക്ഷണ പദ്ധതി.
മുജമുടി തോടിൽ മഴക്കാലത്ത് മാത്രമല്ല വേനൽക്കാലത്തും നീരൊഴുക്കുള്ളതായി പ്രദേശവാസികൾ പറയുന്നു. അതുകൊണ്ട് തന്നെയാണ് തണ്ണീർത്തട സംരക്ഷണത്തിന് കുമ്പള ഗ്രാമപഞ്ചായത് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. വാർഡ് മെമ്പറും, കുമ്പള ഗ്രാമപഞ്ചായത് വികസന സ്റ്റാൻഡിങ് കമിറ്റി അധ്യക്ഷയുമായ സബൂറ പ്രത്യേക താത്പര്യമെടുത്താണ് പദ്ധതിക്ക് തുക ലഭ്യമാക്കിയത്. 2001മുതൽ തന്നെ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Wetland conservation: Rs 8 lakh project at Koipaddy.