'ഞാനും കുടുംബാംഗങ്ങളും അടുത്ത 14 ദിവസം പൊതു ചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കില്ല'; കാസര്‍കോട്ടെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പ്രതിജ്ഞയെടുത്തു
Aug 6, 2020, 13:39 IST
കാസര്‍കോട്: (www.kasargodvartha.com 06.08.2020) 'ഞാനും കുടുംബാംഗങ്ങളും അടുത്ത 14 ദിവസം പൊതു ചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും പങ്കെടുക്കില്ല'. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും പ്രതിജ്ഞയെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം എന്‍ ദേവിദാസ് കലക്ടറേറ്റ് ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കാഞ്ഞങ്ങാട് മിനി സിവില്‍സ്റ്റേഷനില്‍ ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി സജിത് ബാബു ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
'സംസ്ഥാനത്തെ ഉത്തരവാദിത്ത്വമുള്ള ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എനിക്കോ ഞാന്‍ മൂലം, മറ്റാരാള്‍ക്കോ കോവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം സുരക്ഷ ഒരുക്കുന്നതിനായി ആള്‍ക്കൂട്ടമുണ്ടാകുന്ന സ്വകാര്യ, പൊതുചടങ്ങുകളില്‍ നിന്ന് ഞാനും എന്റെ കുടുംബാംഗങ്ങളും അടുത്ത 14 ദിവസം വിട്ടു നില്‍ക്കുമെന്നും കോവിഡ് രോഗവ്യാപന സാധ്യത ഉള്ളതിനാല്‍ അപരിചിതരില്‍ നിന്നും, സാധിക്കുന്ന എല്ലാവരില്‍ നിന്നും രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കുമെന്നും, ഇക്കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഞാന്‍ ഒരു മാതൃക ആയിരിക്കുമെന്നും ദൃഢ പ്രതിജ്ഞ ചെയ്യുന്നു' എന്നായിരുന്നു പ്രതിജ്ഞ.
Keywords: Kasaragod, Kerala, News, Govt. Employees, District collector, We are not attend in Public programs; Govt. Employees take Sworn