ഹോട്ടലില്‍നിന്ന് ചന്ദ്രഗിരി പുഴയില്‍ മാലിന്യം തള്ളാനെത്തിയയാളെ വനിതാ എസ് ഐ കയ്യോടെ പിടികൂടി
Jan 11, 2017, 13:42 IST
കാസര്‍കോട്: (www.kasargodvartha.com 11/01/2017) ഹോട്ടലില്‍നിന്ന് ചന്ദ്രഗിരി പുഴയില്‍ മാലിന്യം തള്ളാനെത്തിയയാളെ വനിതാ എസ് ഐ കയ്യോടെ പിടികൂടി. കാസര്‍കോട്ടെ റോയല്‍ഡൈന്‍ ഹോട്ടലില്‍നിന്ന് മാലിന്യം കൊണ്ടുവന്ന അടുക്കത്ത് ബയലിലെ എ എം മുഹമ്മലിയെ(46)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലര്‍ച്ചെ 1.10 മണിയോടെ ചന്ദ്രഗിരി പാലത്തിന് സമീപം ഹോട്ടല്‍ മാലിന്യം തള്ളാനെത്തിയ മുഹമ്മദലിയെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ വനിതാ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഗുഡ്‌സ് ഓട്ടോയിലാണ് മാലിന്യങ്ങള്‍ കൊണ്ടുവന്നത്. ചന്ദ്രഗിരി പുഴയില്‍ ദിവസവും ഹോട്ടല്‍ മാലിന്യങ്ങളും മറ്റും തള്ളുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
Keywords: Kasaragod, Arrest, Kerala, Restaurant, Hotel, Waste, Goods auto, Waste dumping: Man arrested