city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂള്‍ ചുറ്റുമതിലില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കൊറോണ സംബന്ധിച്ച കാര്‍ട്ടൂണ്‍ വരയ്ക്കാനായി പെയിന്റടിച്ചത് വിവാദമായി; മതിലിന് എന്തെങ്കിലും കേടുപാടുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പി.ടി.എയ്‌ക്കോ അധ്യാപകര്‍ക്കോ ഏറ്റെടുക്കാനാവില്ലെന്നും ഇടപെടണമെന്നും ആവശ്യം, വര പൂര്‍ത്തിയായ ചിത്രങ്ങള്‍ ജില്ലാ കളക്ടര്‍ നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 29.05.2020) സ്‌കൂള്‍ ചുറ്റുമതിലില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കൊറോണ സംബന്ധിച്ച കാര്‍ട്ടൂണ്‍ വരയ്ക്കാനായി പെയിന്റടിച്ചത് വിവാദമായി. ഇതുസംബന്ധിച്ച് പി ടി എ കമ്മിറ്റി ഡി.ഡി.ഇ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. കാസര്‍കോട് ഗവ. യു പി സ്‌കൂളിലാണ് ചുറ്റുമതില്‍ നിര്‍മാണം നടന്നു വരുന്നത്. ഇതിന്റെ തേപ്പുപണി പുരോഗമിക്കുന്നതിനിടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജീവനക്കാരെത്തി കൊറോണ സംബന്ധിച്ച കാര്‍ട്ടൂണ്‍ വരയ്ക്കാനായി മതിലില്‍ പെയിന്റടിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

സിമന്റ് തേച്ച് ആവശ്യത്തിന് വെള്ളം നനയ്ക്കുന്നതിന് മുമ്പായി പെയിന്റ് ചെയ്യുന്നതിലൂടെ മതിലിന് ബലക്ഷയമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം പി.ടി.എ കമ്മിറ്റിയും അധ്യാപകരും അറിയിച്ചെങ്കിലും ഇത് ഗൗനിക്കാതെയാണ് പെയിന്റടിക്കുന്നത്. വെള്ളം നനയ്‌ക്കേണ്ടതിന്റെ ഗൗരവം കരാറുകാരനും ഇവരെ ബോധ്യപ്പെടുത്തിയതാണ്. ഒരാഴ്ച നനച്ചതിന് ശേഷം കാര്‍ട്ടൂണ്‍ വരയ്ക്കാമെന്ന് പി.ടി.എ കമ്മറ്റി ഇവരെ അറിയിച്ചതുമാണ്. ഇതും അവഗണിക്കുകയാണുണ്ടായത്.  വ്യാഴാഴ്ച സിമൻ്റ് തേച്ച ഭാഗത്തും ചിതം വരയ്ക്കുന്നുണ്ട്.

സ്‌കൂള്‍ ചുറ്റുമതിലില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കൊറോണ സംബന്ധിച്ച കാര്‍ട്ടൂണ്‍ വരയ്ക്കാനായി പെയിന്റടിച്ചത് വിവാദമായി; മതിലിന് എന്തെങ്കിലും കേടുപാടുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പി.ടി.എയ്‌ക്കോ അധ്യാപകര്‍ക്കോ ഏറ്റെടുക്കാനാവില്ലെന്നും ഇടപെടണമെന്നും ആവശ്യം, വര പൂര്‍ത്തിയായ ചിത്രങ്ങള്‍ ജില്ലാ കളക്ടര്‍ നാടിന് സമര്‍പ്പിച്ചു

ഈ സാഹചര്യത്തില്‍ പി.ടി.എയുടെയും അധ്യാപകരുടെയും നിര്‍ദേശം അവഗണിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനെ തുടര്‍ന്ന് മതിലിന് എന്തെങ്കിലും കേടുപാടുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പി.ടി.എയ്‌ക്കോ അധ്യാപകര്‍ക്കോ ഏറ്റെടുക്കാനാവില്ലെന്ന് കാണിച്ചാണ് ഡി.ഡി.ഇ ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയിരിക്കുന്നത്. ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്നും പി.ടി.എ കമ്മറ്റി ആവശ്യപ്പെട്ടു.

അതേസമയം വര പൂര്‍ത്തിയായ ചിത്രങ്ങള്‍ ജില്ലാ കള്ടര്‍ ഡോ.ഡി സജിത് ബാബു നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ സാമൂഹ്യ സുരക്ഷാമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജിഷോ ജെയിംസ്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ കോ-ഓഡിനേറ്റര്‍മാരായ സി. രാജേഷ്, മുഹമ്മദ് അഷ്‌റഫ്, കാര്‍ട്ടൂണ്‍ കലാകാരന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാകളക്ടര്‍ ബേക്കല്‍കോട്ടയേയും കാസര്‍കോടന്‍ ഭാഷയേയും ചിത്രങ്ങളില്‍ ഉപയോഗിച്ച കലാകരന്‍മാരെ കളക്ടര്‍ അഭിനന്ദിച്ചു. എല്ലാ കലാകാരന്‍മാര്‍ക്കും കളക്ടര്‍ മാസ്‌കും സാനിറ്റൈസറും നല്‍കി കാസര്‍കോടിന്റെ സ്‌നേഹം അറിയിച്ചു.
സ്‌കൂള്‍ ചുറ്റുമതിലില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പ് കൊറോണ സംബന്ധിച്ച കാര്‍ട്ടൂണ്‍ വരയ്ക്കാനായി പെയിന്റടിച്ചത് വിവാദമായി; മതിലിന് എന്തെങ്കിലും കേടുപാടുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പി.ടി.എയ്‌ക്കോ അധ്യാപകര്‍ക്കോ ഏറ്റെടുക്കാനാവില്ലെന്നും ഇടപെടണമെന്നും ആവശ്യം, വര പൂര്‍ത്തിയായ ചിത്രങ്ങള്‍ ജില്ലാ കളക്ടര്‍ നാടിന് സമര്‍പ്പിച്ചു

Keywords:  Kasaragod, Kerala, news, Top-Headlines, Corona, District Collector,  Wall painted with out permission makes controversy
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia