സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാർ ഷിറിയ അന്തരിച്ചു
കുമ്പള: (www.kasargodvartha.com 03.04.2021) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാർ ഷിറിയ (86) അന്തരിച്ചു. ഖബറടക്കം വൈകുന്നേരം അഞ്ച് മണിക്ക് ഷിറിയ ലത്വീഫിയ്യ അങ്കണത്തിൽ നടക്കും.
ഷിറിയ ലത്വീഫിയ്യയുടെ ശില്പിയും പ്രസിഡന്റും പ്രിന്സിപലുമായിരുന്നു. ദേളി സഅദിയ വൈസ് പ്രസിഡന്റും പൊയ്യത്തബയൽ ഖാസിയുമായിരുന്നു. 50 വർഷത്തിലേറെയായി സമസ്തയിൽ നിരവധി പണ്ഡിതരോടൊപ്പം പ്രവർത്തിച്ച് വരികയായിരുന്നു. 1965 ല്‍ 30 വയസ് പിന്നിട്ടപ്പോൾ തന്നെ സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1935 മാര്ച് നാലിന് ഷിറിയയിലെ പൗരപ്രമുഖനായ അബ്ദുര്‍ റഹ്മാൻ ഹാജിയുടെയും മറിയുമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ചെറുപ്പത്തിലേ മതരംഗത്ത് അവഗാഹം നേടി. കോട്ടുമല അബൂബകര്‍ മുസ്ലിയാർ അദ്ദേഹത്തിൻറെ പ്രധാന ഗുരുവാണ്. ദര്‍സ് പഠനശേഷം ദയൂബന്തില്‍ നിന്നും ഉപരിപഠനം പൂര്‍ത്തിയാക്കി കുമ്പോലില്‍ മുദര്‍രീസായി സേവനമനുഷ്ഠിച്ചു. അതിനു ശേഷം നിരവധി സ്ഥലങ്ങളിലും മുദർരിസായിരുന്നു.
ഉള്ളാൾ തങ്ങൾ, കാന്തപുരം അബൂബകർ മുസ്ലിയാർ തുടങ്ങിയ സമകാലീനർക്കൊപ്പം ആദർശ രംഗത്ത് നിറവോടെ പ്രവർത്തിക്കാൻ അദ്ദേഹത്തിനായി. പ്രഭാഷകനും കൂടിയായിരുന്ന അദ്ദേഹം ഇസ്ലാമിക വിജ്ഞാനത്തിൽ അവഗാഹമുള്ള പണ്ഡിതനായിരുന്നു. വിനയവും നിറപുഞ്ചിരിയുമുള്ള അദ്ദേഹം ഏവരെയും ആകർഷിച്ചിരുന്നു.
Keywords: Kerala, News, Death, Top-Headlines, Samastha, President, Vice President of Samastha Kerala Jamiyyathul Ulama Tajussaria M Alikunji Musliar Shiria passes away.
< !- START disable copy paste -->