city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vande Bharat | കന്നിയാത്ര അടിപൊളിയാക്കി യാത്രക്കാര്‍; വന്ദേഭാരത് കാസര്‍കോട് നിന്ന് കുതിച്ച് പാഞ്ഞപ്പോള്‍ വിസ്മയവും ഒപ്പം സന്തോഷവും

കാസര്‍കോട്: (www.kasargodvartha.com) പുതു ചരിത്രം സൃഷ്ടിച്ച് ആദ്യമായി ഒരു ട്രെയിന്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെട്ടത് അടിപൊളിയാക്കി യാത്രക്കാര്‍. എറെ ആവേശത്തോടെ ജനങ്ങള്‍ ഇരുകയ്യും നീട്ടി വരവേറ്റ വന്ദേ ഭാരത് എക്സ്പ്രസിന്റെ യാത്രക്കാര്‍ക്കുള്ള കന്നി യാത്രയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോട് നിന്ന് ആരംഭിച്ചത്. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കാസര്‍കോട് എത്തിയത്. ജീവനക്കാരുടെ താമസ കാര്യങ്ങളും ട്രെയിനിന്റെ സുരക്ഷക്രമീകരണങ്ങളുടെയും ഭാഗമായി രാത്രി കണ്ണൂരിലായിരുന്നു ഹാള്‍ട്.
              
Vande Bharat | കന്നിയാത്ര അടിപൊളിയാക്കി യാത്രക്കാര്‍; വന്ദേഭാരത് കാസര്‍കോട് നിന്ന് കുതിച്ച് പാഞ്ഞപ്പോള്‍ വിസ്മയവും ഒപ്പം സന്തോഷവും

ബുധനാഴ്ച ഉച്ചയ്ക്ക് 12.15 മണിയോടെ കണ്ണൂരില്‍ നിന്ന് കാസര്‍കോട് എത്തിയ ട്രെയിനിന് റെയില്‍വേയുടെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വരദരാജ വെങ്കിട്ടരമണ ക്ഷേത്രത്തിലെ പൂജാരി വിഘ്നേഷ് ഭട്ടിന്റെ കാര്‍മികത്വത്തില്‍ പൂജയും ആരതിയും ഉഴിഞ്ഞതിന് ശേഷമാണ് യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് ആദ്യ യാത്ര പുറപ്പെട്ടത്. സാധാരണ ഗതിയില്‍ കണ്ണൂരില്‍ അല്ലെങ്കില്‍ മംഗ്‌ളൂറില്‍ നിന്ന് യാത്ര തുടങ്ങുകയോ അവസാനിക്കുകയോ ചെയ്യുന്ന തരത്തിലാണ് പുതിയ ട്രെയിനുകളുടെ കന്നിയാത്ര പുറപ്പെടാറുള്ളത്. അതില്‍ നിന്ന് വിഭിന്നമായി വന്ദേഭാരത് എക്സ്പ്രസ് കാസര്‍കോട് നിന്ന് ആദ്യമായി ആരംഭിക്കുന്ന ടെയിനെന്ന പ്രത്യേകതയും ഉണ്ടായിരുന്നു.
           
Vande Bharat | കന്നിയാത്ര അടിപൊളിയാക്കി യാത്രക്കാര്‍; വന്ദേഭാരത് കാസര്‍കോട് നിന്ന് കുതിച്ച് പാഞ്ഞപ്പോള്‍ വിസ്മയവും ഒപ്പം സന്തോഷവും

ഒരാഴ്ചയ്ക്കുള്ള ടികറ്റുകള്‍ മുഴുവനും ഏതാണ്ട് തീര്‍ന്നിരിക്കുകയാണ്. മെയ് രണ്ട് വരെ വെയ്റ്റിംഗ് ലിസ്റ്റാണ് നിലവില്‍ കാണിക്കുന്നത്. വിമാനത്തിന് സമാനമായ സര്‍വീസായാണ് വന്ദേ ഭാരത് യാത്രയെ കാണുന്നതെന്നാണ് യാത്രക്കാരില്‍ ചിലരുടെ പ്രതികരണം. യാത്രക്കാരുമായുള്ള ബുധനാഴ്ചത്തെ യാത്ര അവസാനിക്കുന്നതോടെ സമയക്രമീകരണത്തില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റെയിവേ അധികൃതര്‍ സൂചിപ്പിക്കുന്നത്.
       
Vande Bharat | കന്നിയാത്ര അടിപൊളിയാക്കി യാത്രക്കാര്‍; വന്ദേഭാരത് കാസര്‍കോട് നിന്ന് കുതിച്ച് പാഞ്ഞപ്പോള്‍ വിസ്മയവും ഒപ്പം സന്തോഷവും

കന്നിയാത്രയില്‍, കാസര്‍കോട് റെയില്‍വേ പാസന്‍ജേര്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ മധുരപലഹരം വിതരണം ചെയ്തുകൊണ്ട് സന്തോഷം പങ്കുവെച്ചു. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ മനോജ്, പാസന്‍ജേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ആര്‍ പ്രശാന്ത് കുമാര്‍, ജെനറല്‍ സെക്രടറി നാസര്‍ ചെര്‍ക്കളം, സുബ്രഹ്മണ്യ മാന്യ എന്നിവര്‍ നേതൃത്വം നല്‍കി. കന്നി ഓട്ടത്തില്‍ കണ്ണൂര്‍ വരെ ട്രെയിനില്‍ യാത്ര ചെയ്ത പാസന്‍ജേര്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അനുഭവങ്ങള്‍ മനസിലാക്കുകയും ജീവനക്കാരുമായി സംസാരിക്കുകയും ചെയ്തു. 58 മിനിറ്റുകള്‍ കൊണ്ടാണ് ട്രെയിന്‍ കണ്ണൂരില്‍ എത്തിയത്. ട്രെയിനില്‍ വൃത്തി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി.
            
Vande Bharat | കന്നിയാത്ര അടിപൊളിയാക്കി യാത്രക്കാര്‍; വന്ദേഭാരത് കാസര്‍കോട് നിന്ന് കുതിച്ച് പാഞ്ഞപ്പോള്‍ വിസ്മയവും ഒപ്പം സന്തോഷവും
        
Vande Bharat | കന്നിയാത്ര അടിപൊളിയാക്കി യാത്രക്കാര്‍; വന്ദേഭാരത് കാസര്‍കോട് നിന്ന് കുതിച്ച് പാഞ്ഞപ്പോള്‍ വിസ്മയവും ഒപ്പം സന്തോഷവും

Keywords: Vande-Bharat-News, Train-News, Railway-News, Kasaragod-Railway-Station, Kerala News, Malayalam News, Kasaragod News, Vande Bharat Express begins commercial service.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia