city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vande Bharat | വന്ദേ ഭാരത് ട്രെയിൻ മുഴുവൻ വൃത്തിയാക്കാൻ വെറും 14 മിനിറ്റ്! കാസർകോട് റെയിൽവേ സ്റ്റേഷനിലും അത്ഭുതം കാട്ടി റെയിൽവേ; വീഡിയോ

കാസർകോട്: (KasargodVartha) അത്യാധുനിക സൗകര്യങ്ങളോടെയുള്ള വന്ദേ ഭാരത് ട്രെയിനുകൾ ശുചീകരിക്കാൻ ചരിത്രപരമായ നടപടിയുമായി റെയിൽവേ. വന്ദേ ഭാരത് ട്രെയിനിന്റെ ശുചീകരണം ഇനി 14 മിനിറ്റിനുള്ളിൽ നടക്കും. 'സ്വച്ഛത ഹി സേവ' കാംപയിന്റെ ഭാഗമായാണ് '14 മിനിറ്റ് മിറാകിൾ' എന്ന പേരിൽ പുതിയ പദ്ധതിക്ക് ഒക്ടോബർ ഒന്ന് മുതൽ തുടക്കമായത്. ഇതിനുശേഷം ഈ ട്രെയിൻ അടുത്ത യാത്രയ്ക്കായി പുറപ്പെടും.
   
Vande Bharat | വന്ദേ ഭാരത് ട്രെയിൻ മുഴുവൻ വൃത്തിയാക്കാൻ വെറും 14 മിനിറ്റ്! കാസർകോട് റെയിൽവേ സ്റ്റേഷനിലും അത്ഭുതം കാട്ടി റെയിൽവേ; വീഡിയോ


 
ഇതിന്റെ ഭാഗമായി കാസർകോട് റെയിൽവേ സ്റ്റേഷനിൽ 16 കോചുകളുള്ള 20633 നമ്പർ കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്‌പ്രസ് 48 പുരുഷന്മാരെ ഉൾപ്പെടുത്തി 14 മിനുറ്റിനുള്ളിൽ വൃത്തിയാക്കി. ഒരു കോചിൽ മൂന്ന് വീതം പേരെയാണ് നിയോഗിച്ചത്. മംഗ്ളുറു കോചിംഗ് ഡിപോയിലെ കോചിംഗ് ഓഫീസർ ബി മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പാലക്കാട് അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനജർ സകീർ ഹുസൈൻ ശുചീകരണ ജീവനക്കാരുമായി സംവദിക്കുകയും റെയിൽ യാത്ര കൂടുതൽ കൃത്യവും ആസ്വാദ്യകരവും ശുചിത്വവുമുള്ളതാക്കുന്നതിൽ ഈ പദ്ധതിയുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു.
     
Vande Bharat | വന്ദേ ഭാരത് ട്രെയിൻ മുഴുവൻ വൃത്തിയാക്കാൻ വെറും 14 മിനിറ്റ്! കാസർകോട് റെയിൽവേ സ്റ്റേഷനിലും അത്ഭുതം കാട്ടി റെയിൽവേ; വീഡിയോ

ജപാനിലെ ഒസാക്ക, ടോക്യോ തുടങ്ങിയ വിവിധ സ്റ്റേഷനുകളിലെ ഏഴ് മിനിറ്റ് ശുചീകരണ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സംരംഭം. അവിടെ എല്ലാ ബുള്ളറ്റ് ട്രെയിനുകളും ഏഴ് മിനിറ്റിനുള്ളിൽ വൃത്തിയാക്കി അടുത്ത യാത്രയ്ക്ക് തയ്യാറാക്കുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഞായറാഴ്ച ഡെൽഹിയിലെ ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.



Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Train, Vande Bharat, Railway, Train, Malayalam News, Vande Bharat cleaned in just 14 minutes

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia