city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

C U Jobs | ഉദ്യോഗാർഥികൾക്ക് അവസരം: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഒഴിവുകള്‍, അറിയാം കൂടുതൽ!

പെരിയ: (KasaragodVartha) കാസർകോട് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ വിവിധ പഠന വകുപ്പുകളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി, അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍) നിയമനങ്ങള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ബിഎ-ബിഎഡ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് ഇംഗ്ലീഷ്, സുവോളജി വിഷയങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 21ന് പെരിയ ക്യാമ്പസില്‍ നടക്കും.

C U Jobs | ഉദ്യോഗാർഥികൾക്ക് അവസരം: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഒഴിവുകള്‍, അറിയാം കൂടുതൽ!

ഇംഗ്ലീഷിന് ഉച്ചക്ക് 2.30നും സുവോളജിക്ക് വൈകിട്ട് 3.30നുമാണ് ഇന്റര്‍വ്യൂ. ബന്ധപ്പെട്ട വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, 55 ശതമാനം മാര്‍ക്കോടെ ബിഎഡ്, നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത. ഓരോ ഒഴിവ് വീതമാണുള്ളത്. സുവോളജി ഇഡബ്ല്യുഎസ് സംവരണമാണ്.

ടൂറിസം സ്റ്റഡീസ്, ജിനോമിക് സയന്‍സ് പഠന വകുപ്പുകളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 23ന് പെരിയ ക്യാമ്പസ്സില്‍ നടക്കും. ടൂറിസം സ്റ്റഡീസിന് രാവിലെ 11നും ജിനോമിക് സയന്‍സിന് ഉച്ചക്ക് 12നുമാണ് ഇന്റര്‍വ്യൂ.

ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത. ഓരോ ഒഴിവ് വീതമാണുള്ളത്. ടൂറിസം സ്റ്റഡീസ് എസ്.ടി. സംവരണവും ജിനോമിക് സയന്‍സ് എസ്.സി. സംവരണവുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ് www(dot)cukerala(dot)ac(dot)in സന്ദര്‍ശിക്കുക.

Keywords: Vacancy, Kasaragod, Malayalam News, Lifestyle, Periye, Kerala Central University, Guest, Faculty, BA, B Ed, English, Zoology, Professor, Interview, Tourism, Studies, PHD, Campus, Science, Vacancies in Kerala Central University.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia