നാടുണര്‍ന്നത് ദുരന്ത വാര്‍ത്ത കേട്ട്; ഗൃഹപ്രവേശം കഴിഞ്ഞുള്ള മടക്കയാത്ര കുടുംബത്തിലെ അഞ്ചു പേരുടെ അന്ത്യയാത്രയായി
Jul 9, 2018, 13:00 IST
ഉപ്പള: (www.kasargodvartha.com 09.07.2018) ഉപ്പള നയാബസാര്‍ ദേശീയ പാതയില്‍ ചരക്ക് ലോറി ട്രാവലര്‍ ജീപ്പിലിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവം നാടിനെ നടുക്കി. പുലര്‍ച്ചെ ആറ് മണിക്കുണ്ടായ അപകടത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരും അടക്കം അഞ്ച് പേരാണ് തല്‍ക്ഷണം മരിച്ചത്. മരിച്ചവര്‍ ഒരു കുടുംബത്തിലെ അഞ്ചു പേരാണെന്നാണ് ലഭിച്ച വിവരം.
മംഗളൂരു കെ.സി. റോഡ് അജ്ജിനടുക്കയിലെ ബീഫാത്വിമ (69), മകള്‍ നസീമ (38), ബീഫാത്വിമയുടെ മകള്‍ സൗദയുടെ ഭര്‍ത്താവ് മുഷ്താഖ് (41), ബന്ധു ഇംത്യാസ് (40), ഭാര്യ മഞ്ചേശ്വരം തൂമിനാട് സ്വദേശിനി അസ്മ (30) എന്നിവരാണ് മരിച്ചത്. ബീഫാതിമയുടെ പാലക്കാട്ടുള്ള മകളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞുള്ള യാത്രയാണ് അന്ത്യയാത്രയായി മാറിയത്.
ലോറിയുടെ ടയര്‍ ഊരിതെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ജീപ്പിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്നയുടനെ തൊട്ടടുത്ത് ഉണ്ടായിരുന്ന പോലീസ് ഫ്‌ളൈയിംഗ് സ്‌ക്വാഡും ഉപ്പളയില്‍ തന്നെയുള്ള ഫയര്‍ഫോഴ്‌സും കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത്. അപകടം നടന്ന സ്ഥലത്ത് കെട്ടികിടന്ന ചോരക്കറകളും മറ്റും ഫയര്‍ഫോഴ്‌സ് വെളളം ചീറ്റി വൃത്തിയാക്കി.
സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ജീപ്പോടിച്ചിരുന്നയാളുടെ മൃതദേഹം ഒരു മണിക്കൂറിലേറെ പ്രയത്‌നിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Related News:
ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു;8 പേരുടെ നില ഗുരുതരം
ഉപ്പള അപകടം; ജീപ്പിലുണ്ടായിരുന്നത് 18 പേര്‍, 12 കുട്ടികളും ഒരു സ്ത്രീയും ആശുപത്രിയില്‍, ഒരു കുട്ടിയുടെ നില ഗുരുതരം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Family, Accidental-Death, Top-Headlines, Uppala, Uppala Accident; Family Shocked
< !- START disable copy paste -->