ഉപ്പള അപകടം; ജീപ്പിലുണ്ടായിരുന്നത് 18 പേര്, 12 കുട്ടികളും ഒരു സ്ത്രീയും ആശുപത്രിയില്‍, ഒരു കുട്ടിയുടെ നില ഗുരുതരം
Jul 9, 2018, 12:50 IST
ഉപ്പള: (www.kasargodvartha.com 09.07.2018) ഉപ്പള നയാബസാര്‍ ദേശീയപാതയില്‍ ജീപ്പില്‍ ചരക്കു ലോറിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേര് ദാരുണമായി മരിച്ച സംഭവം നാടിനെ ഞെട്ടിച്ചു. കുട്ടികളടക്കം 18 പേരാണ് ജീപ്പിലുണ്ടായിരുന്നത്. മംഗളൂരു കെ.സി. റോഡ് അജ്ജിനടുക്കയിലെ ബീഫാത്വിമ (65), നസീമ (38), മുഷ്താഖ് (41), ഇംത്യാസ് (40), ഭാര്യ മഞ്ചേശ്വരം തൂമിനാട് സ്വദേശിനി അസ്മ (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ 12 കുട്ടികളും ഒരു സ്ത്രീയും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
ബീഫാതിമയുടെ പാലക്കാട്ടുള്ള മകളുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞുള്ള യാത്രയാണ് അന്ത്യയാത്രയായി മാറിയത്. ലോറിയുടെ ടയര്‍ ഊരിതെറിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ജീപ്പിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മരിച്ച അഞ്ചു പേരുടെ മൃതദേഹങ്ങള്‍ മംഗല്‍പ്പാടി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.
Related News:
ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു;8 പേരുടെ നില ഗുരുതരം
Keywords: Kasaragod, Kerala, news, Uppala, hospital, Accidental-Death, Treatment, Top-Headlines, Uppala Accident; 12 children and 1 Lady in Hospital
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uppala, hospital, Accidental-Death, Treatment, Top-Headlines, Uppala Accident; 12 children and 1 Lady in Hospital
< !- START disable copy paste -->