Fraud Case | ബിജെപി നിയമസഭ സീറ്റിന് കോടികൾ വാങ്ങി വഞ്ചിച്ചെന്ന കേസിലെ കുറ്റപത്രം ആഴ്ചക്കകം; സംഘ്പരിവാർ നേതാവ് ചൈത്ര കുന്താപുര ഉൾപ്പെടെ എട്ട് പേർ പ്രതികൾ
Nov 3, 2023, 14:45 IST
മംഗളൂരു: (KasargodVartha) ഉഡുപ്പി ജില്ലയിലെ ബൈന്തൂർ നിയമസഭ മണ്ഡലത്തിൽ ബിജെപി സീറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് കോടി രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് ആഴ്ചക്കകം കുറ്റപത്രം സമർപ്പിക്കും. സെപ്റ്റംബർ മാസം 12നാണ് മുഖ്യപ്രതി സംഘ്പരിവാർ വേദികളിലെ പ്രസംഗക ചൈത്ര കുന്താപുരയേയും ആറ് പ്രതികളേയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ മൂന്നാം പ്രതി അഭിനവ് ഹാലശ്രീ സ്വാമി ആഴ്ചകൾക്ക് ശേഷം ഒഡീഷ്യയിലും അറസ്റ്റിലായി.
കേസിൽ 68 സാക്ഷി മൊഴികൾ അന്വേഷണ സംഘം രേഘപ്പെടുത്തി. നിരവധി ഡിജിറ്റൽ രേഖകളും 4.11 കോടി രൂപയും ഇതിനകം പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. സെൻട്രൽ ക്രൈം ബ്രാഞ്ച് അസി. കമീഷണർ റീന സുവർണയുടെ നേതൃത്വത്തിൽ കേസ് അന്വേഷണ പ്രഥമ ഘട്ടം പൂർത്തിയായി. ചൈത്ര കുന്താപുരയുടെ വീട്ടിൽ നിന്നാണ് കൂടുതൽ തുകയും പിടിച്ചെടുത്തത്.
വിജയ നഗര ജില്ലയിലെ ഹാലസ്വാമി മഹാസ്ഥാന മഠത്തിൽ നടത്തിയ പരിശോധനയിൽ സ്വാമി അഭിനവ ഹാലശ്രീ സൂക്ഷിച്ച 56 ലക്ഷം രൂപയുടെ നോട് കെട്ടുകൾ പിടിച്ചെടുത്തിരുന്നു. അഭിനവ സ്വാമിക്ക് ഒന്നര കോടി രൂപ ആദ്യ ഗഡുവായി നൽകി എന്നായിരുന്നു ബൈന്തൂർ സീറ്റ് മോഹിയായ വ്യവസായി ഗോവിന്ദ ബാബു പൂജാരി പരാതിയിൽ പറഞ്ഞിരുന്നത്. ഇതിൽ 50 ലക്ഷം രൂപ തിരിച്ചു നൽകി എന്നാണ് സ്വാമി പൊലീസിനെ അറിയിച്ചത്.
ബംഗളൂരുവിൽ ഹോടെൽ, ഷെഫ് ടോക് ന്യൂട്രി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കാറ്ററിങ് എന്നീ ബിസിനസുകൾ നടത്തുന്ന ഉഡുപ്പി ബൈന്തൂർ സ്വദേശിയാണ് ഗോവിന്ദ ബാബു പൂജാരി. ഇദ്ദേഹം ബംഗളൂരു ബന്ദെപാളയ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത് സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ് നടത്തിയ അന്വഷണത്തിലാണ് പ്രതികളെ പിടികൂടിയത്. യുവമോർച ജനറൽ സെക്രടറി ഗഗൻ കാടൂർ, ചിക്ക മംഗളൂരു സ്വദേശി രമേശ്, ബംഗളൂരു കെആർ പുരം സ്വദേശി നായ്ക്, ചിക്ക മംഗളൂരു സ്വദേശി ധനരാജ്, ഉഡുപ്പി സ്വദേശി ശ്രീകാന്ത്, പ്രസാദ് ബൈന്തൂർ എന്നിവരാണ് മറ്റു പ്രതികൾ.
Keywords: News, Malayalam News, BJP, Manglure News, Fraud Case, Udupi: Cash for BJP ticket scam accused Chaitra Kundapura brought to Kota in fraud case.
< !- START disable copy paste --> വിജയ നഗര ജില്ലയിലെ ഹാലസ്വാമി മഹാസ്ഥാന മഠത്തിൽ നടത്തിയ പരിശോധനയിൽ സ്വാമി അഭിനവ ഹാലശ്രീ സൂക്ഷിച്ച 56 ലക്ഷം രൂപയുടെ നോട് കെട്ടുകൾ പിടിച്ചെടുത്തിരുന്നു. അഭിനവ സ്വാമിക്ക് ഒന്നര കോടി രൂപ ആദ്യ ഗഡുവായി നൽകി എന്നായിരുന്നു ബൈന്തൂർ സീറ്റ് മോഹിയായ വ്യവസായി ഗോവിന്ദ ബാബു പൂജാരി പരാതിയിൽ പറഞ്ഞിരുന്നത്. ഇതിൽ 50 ലക്ഷം രൂപ തിരിച്ചു നൽകി എന്നാണ് സ്വാമി പൊലീസിനെ അറിയിച്ചത്.