കേരളത്തിലെ മികച്ച വനിതാ സഹകരണ സംഘത്തിനുള്ള അംഗീകാരം ഉദുമ വനിതാ സഹകരണ സംഘത്തിന്
Jul 4, 2019, 15:25 IST
ഉദുമ: (www.kasargodvartha.com 04.07.2019) കേരളത്തിലെ ഏറ്റവും മികച്ച വനിതാ സഹകരണ സംഘത്തിനുള്ള സഹകരണ വകുപ്പിന്റെ അംഗീകാരം ഉദുമ വനിതാ സഹകരണ സംഘത്തിന് ലഭിച്ചു. 2018-19 വര്‍ഷത്തെ പ്രവര്‍ത്തന മികവിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. പുരസ്‌കാരം അന്താരാഷ്ട്ര സഹകരണ ദിനമായ ജുലൈ ആറിന് എറണാകുളത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറും. ഹോസ്ദുര്‍ഗ് താലൂക്കില്‍ ഉദുമ കേന്ദ്രമാക്കി 1999ല്‍ പ്രവര്‍ത്തനമാരംഭിച്ച സംഘത്തിന് നിലവില്‍ ഹെഡ് ഓഫീസടക്കം നാലു ശാഖകളുണ്ട്.
നീതി മെഡിക്കല്‍ ഷോപ്പ്, നീതി ക്ലിനിക്ക്, നീതി ബുക്‌സ് സ്റ്റാള്‍, കാറ്ററിംഗ് ആന്‍ഡ് ബേക്കിംഗ് യൂണിറ്റ്, അംഗങ്ങള്‍ക്കിടയില്‍ ജൈവകൃഷി പ്രോല്‍സാഹനം, വനിതകള്‍ക്ക് വാഹന വായ്പ, മുറ്റത്തെ മുല്ല, കൃതി പുസ്തകവിതരണം, വായ്പാ പദ്ധതി, മാങ്ങാട്ട് വയലില്‍ തരിശുപാട നെല്‍കൃഷി എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് ഉദുമ വനിതാ സഹകരണ സംഘം ചെയ്തു വരുന്നത്. കൂടാതെ സഹകരണ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ആഘോഷവേളകളിലെ ചന്തകള്‍ നടത്തി വരുന്നുണ്ടെന്നും സംഘത്തിന്റെ പ്രവര്‍ത്തനം നേരിട്ട് പഠിക്കുന്നതിനായി കേന്ദ്ര സെക്രട്ടറിയേറ്റിലെ ഉന്നത സെക്രട്ടറി സംഘം കഴിഞ്ഞ മാസം സംഘം സന്ദര്‍ശിക്കുകയുണ്ടായി എന്നും ഉദുമ വനിതാ സഹകരണ സംഘം സെക്രട്ടറി കൈരളി ബി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
നിലവില്‍ 4500 ഓളം അംഗങ്ങളാണ് ഉദുമ വനിതാ സഹകരണ സംഘത്തിനുള്ളത്. 23 ജീവനക്കാരും 10 അനുബന്ധ ജീവനക്കാര്‍ക്കും പുറമെ കാര്‍ഷിക വൃത്തിയില്‍ നൂറോളം വനിതകള്‍ക്കും സംഘം ഉപജീവനോപാധിയായി വര്‍ത്തിക്കുന്നുണ്ട്. കസ്തൂരി ബാലന്‍ പ്രസിഡന്റും കൈരളി ബി സെക്രട്ടറിയുമായ ഭരണ സമിതിക്കാണ് സംഘത്തിന്റെ ഭരണനിര്‍വ്വണ ചുമതല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, kasaragod, Top-Headlines, Uduma, Bank, Vanitha-sahakarana-sangam, Hosdurg, Neethi-medical-shop, Farming, Uduma Women Cooperative Society got Award For Best Women's Co-operative Society in Kerala