city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം ശക്തികേന്ദ്രമായ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ ബി ജെ പി പിന്തുണയോടെ യു ഡി എഫ് വിമത പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

കുറ്റിക്കോല്‍: (www.kasargodvartha.com 06/01/2017) സി പി എം ശക്തികേന്ദ്രമായ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍  ബി ജെ പി പിന്തുണയോടെ യു ഡി എഫ് വിമത പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസില്‍നിന്നും പുറത്താക്കപ്പെട്ട പി ജെ ലിസിയാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സി പി എമ്മിലെ ഓമനാ ബാലകൃഷ്ണനെയാണ് ലിസി പരാജയപ്പെടുത്തിയത്. ലിസിക്ക് ബി ജെ പിയുടെ മൂന്ന് അംഗങ്ങളുടേതടക്കം ഒമ്പത് വോട്ടും ഓമനാ ബാലകൃഷ്ണന് ഏഴ് വോട്ടുമാണ് ലഭിച്ചത്.
സി പി എം ശക്തികേന്ദ്രമായ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ ബി ജെ പി പിന്തുണയോടെ യു ഡി എഫ് വിമത പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസറായിരുന്നു വരണാധികാരി. ശക്തമായ പോലീസ് കാവലിലാണ് വെള്ളിയാഴ്ച പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ഭരണസമിതിയോഗം നടന്നത്. നേരത്തെ സി പി എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍ ടി ലക്ഷ്മിക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെതുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടി വന്നത്.

ബി ജെ പിയിലെ വി ദാമോദരനെ വൈസ് പ്രസിഡന്റുസ്ഥാനത്തേക്ക് പിന്തുണച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങളെ ഒരുവര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍നിന്നും പുറത്താക്കിയിരുന്നു. ഇതിന് ശേഷമാണ് ആര്‍ എസ് പി അംഗം അടക്കമുള്ള യു ഡി എഫ് വിമതര്‍ ബി ജെ പി പിന്തുണയോടെ കുറ്റിക്കോലില്‍ ഭരണം സി പി എമ്മില്‍നിന്നും പിടിച്ചെടുത്തിരിക്കുന്നത്.

ചരിത്രത്തിലാദ്യമായാണ് കുറ്റിക്കോലില്‍ സി പി എം ഇതര പഞ്ചായത്ത് പ്രസിഡന്റ് അധികാരത്തില്‍ വന്നിരിക്കുന്നത്. വിഭാഗീയ പ്രശ്‌നങ്ങളെതുടര്‍ന്ന് സംസ്ഥാനതലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച ബേഡകം ഏരിയാ കമ്മിറ്റി ഉള്‍പെടുന്ന പ്രദേശമാണ് കുറ്റിക്കോല്‍ പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന ലക്ഷ്മി പ്രതിപക്ഷ അംഗങ്ങളോടൊന്നും സഹകരിക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന് യു ഡി എഫ് വിമതര്‍ വ്യക്തമാക്കിയിരുന്നു.

Keywords:  Kuttikol, Panchayath, Kasaragod, Kerala, Panchayath President, UDF rebel elected as Panchayath president with support of BJP, PJ Lisi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia