പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍
Oct 24, 2020, 15:20 IST
മഞ്ചേശ്വരം: (www.kasargodvartha.com 24.10.2020) ജോലിക്ക് നിന്ന സ്ഥലത്തു നിന്ന് അഞ്ച് പവന് സ്വര്‍ണാഭരണങ്ങളും 27,000 രൂപയും കവര്‍ന്ന കേസില്‍ മഞ്ചേശ്വരം പോലിസ് രണ്ട് യുവതികളെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഹാസനിലെ പൂര്‍ണിമ(25), പ്രമീള (24) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ഫെബ്രുവരിയില്‍ വോര്‍ക്കാടി കൂട്ടത്തജയിലെ സുഹാസിനിയുടെ വീട്ടിലായിരുന്നു കവര്‍ച്ച നടത്തിയാത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും 2000 രൂപയും മൊബൈല്‍ ഫോണ്‍, എ ടി എം കാര്‍ഡ് എന്നിവ മോഷ്ടിക്കുകയും, കര്‍ണാടക ബാങ്കിന്റെ് എ ടി എം ഉപയോഗിച്ച് 25,000 രൂപ പിന്‍വലിച്ചതായും പോലീസ് കണ്ടെത്തി. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ വീട്ടുജോലിക്ക് എത്തിയത്. ഹാസനില്വെച്ചാണ് ഇവരെ മഞ്ചേശ്വരം പോലിസ് അറസ്റ്റ് ചെയ്തത്.

Keywords : Kasaragod, Kerala, News, Gold, Arrest, Manjeshwaram, Police, Mobile Phone, ATM, Two women arrested for stealing money and gold, Purnima, Prameela