റവന്യൂ മന്ത്രീ.. അങ്ങ് കാണുന്നില്ലേ സ്വന്തം മണ്ഡലത്തിലെ ഈ നീതിനിഷേധം; ആദിവാസികുടുംബത്തിന്റെ സ്ഥലം കയ്യേറി നിര്‍മാണപ്രവര്‍ത്തനം, കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാതെ റവന്യൂ അധികൃതര്‍
Oct 17, 2017, 12:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.10.2017) ആദിവാസി കുടുംബത്തിന് അവകാശപ്പെട്ട സ്ഥലം കയ്യേറി നിര്‍മാണപ്രവര്‍ത്തനം നടത്തുന്നവരെ തടയാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും റവന്യൂ ആധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. പാണത്തൂര്‍ ചെത്തുകയത്തെ എം രാമനും കുടുംബത്തിനും അവകാശപ്പെട്ട ചിത്താരി വില്ലേജിലെ 57 സെന്റ് സ്ഥലമാണ് സമീപവാസികളായ സര്‍ക്കാര്‍ ജീവനക്കാര്‍ അടങ്ങുന്ന സംഘം കയ്യേറിയിരിക്കുന്നത്. മാത്രമല്ല ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും റവന്യൂ ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യാതെ മൗനം പാലിക്കുകയാണ്.
രാമന്റെ പിതാവ് പരേതനായ മുന്തന്റെ പേരിലുള്ള ചിത്താരി വില്ലേജില്‍ 247-2 എ, 247-2 ബി സര്‍വേ നമ്പറില്‍പെട്ട രാവണീശ്വരം വെള്ളംതട്ടയിലുള്ള 57 സെന്റ് സ്ഥലമാണ് കയ്യേറിയിരിക്കുന്നത്. ഇതിന് സാഹചര്യമുണ്ടാക്കിയത് ബന്ധപ്പെട്ട അധികാരികള്‍ രാമനോടും കുടുംബത്തോടും വര്‍ഷങ്ങളോളമായി തുടരുന്ന നീതിനിഷേധം കൂടിയാണ്. പിതാവിന്റെ മരണശേഷം സ്ഥലത്തിന്റെ നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം നികുതിയടക്കാന്‍ ചിട്ടയും അടങ്കല്‍ പകര്‍പ്പും ലഭിക്കാന്‍ രാമന്‍ 76 തവണയാണ് വില്ലേജ് ഓഫീസിന്റെ പടികള്‍ കയറിയത്. മുന്തന്റെ മരണത്തോടെ രേഖകളും കാണാതാവുകയായിരുന്നു.
1990 ഡിസംബര്‍ 19 വരെ മുന്തന്റെ ഭാര്യ മാണിക്കം സ്ഥലത്തിന് നികുതി അടച്ചിരുന്നു. ഇതിനിടെ രാമനും കുടുംബവും ചെത്തുകയത്ത് 10 സെന്റ് സ്ഥലം സ്വന്തമാക്കിയിരുന്നു. രാമന്റെ സഹാദരന്റെയും സഹോദരിയുടെയും മരണത്തോടെയാണ് ചിത്താരി വില്ലേജിലെ സ്ഥലവുമായി ബന്ധപ്പെട്ട സ്ഥലത്തിന് നിയമപ്രശ്നങ്ങളും ആരംഭിച്ചത്. ഈ സ്ഥലത്തിന്റെ രേഖകള്‍ നഷ്ടമായതോടെ അവകാശം തെളിയിക്കുകയെന്ന ബാധ്യത രാമനില്‍ വന്നുചേര്‍ന്നു. തുടര്‍ന്ന് രേഖകള്‍ക്ക് പകരം ചിട്ടക്കും അടങ്കല്‍ പകര്‍പ്പിനുമായി 2014ല്‍ റവന്യൂ അധികൃതര്‍ക്ക് അപേക്ഷ നല്‍കി. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞാണ് സ്ഥലം രാമന്റേതാണെന്ന് ബോധ്യപ്പെട്ട വില്ലേജ് അധികൃതര്‍ ഇതുസംബന്ധിച്ച റിപോര്‍ട്ട് തഹസില്‍ദാര്‍ക്ക് നല്‍കിയത്. ചിട്ടയും അടങ്കലും രാമന് നല്‍കാമെന്ന് തഹസില്‍ദാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
76 തവണയാണ് പകര്‍പ്പുകള്‍ക്കായി രാമന്‍ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയത്. 2017 സെപ്തംബര്‍ 20ന് ചിട്ട ലഭിച്ചു. എന്നാല്‍ അടങ്കലിന്റെ പകര്‍പ്പ് കിട്ടാതിരുന്നതിനാല്‍ രാമന്‍ വീണ്ടും തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കി. ഈ അപേക്ഷ തഹസില്‍ദാര്‍ വില്ലേജ് ഓഫീസിലേക്ക് കൈമാറിയെങ്കിലും അടങ്കലിന്റെ പകര്‍പ്പ് ലഭിച്ചില്ല. വില്ലേജില്‍ അന്വേഷിച്ചപ്പോള്‍ അടങ്കല്‍ പകര്‍പ്പ് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. അപ്പോഴേക്കും കയ്യറ്റക്കാരുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയായിരുന്നു. ഇതിനെതിരെ രാമന്‍ ജില്ലാകലക്ടര്‍ക്ക് പരാതിനല്‍കിയതിനെ തുടര്‍ന്ന് നടപടിക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഒരു പ്രയോജനവുമില്ല. ഇനിയെന്തുചെയ്യണമെന്നറിയാതെ ഇപ്പോള്‍ പകച്ചുനില്‍ക്കുകയാണ് രാമന്റെ കുടുംബം. പണവും സ്വാധീനവുമുള്ളവര്‍ പാവപ്പെട്ട ആദിവാസികുടുംബത്തിന്റെ ഭൂമി കയ്യേറുകയും ഇതിന് റവന്യൂ അധികാരികള്‍ ഒത്താശ നല്‍കുകയും ചെയ്യുന്ന നീതിനിഷേധം നടക്കുന്നത് റവന്യൂമന്ത്രിയുടെ മണ്ഡലത്തില്‍ കൂടിയായതിനാല്‍ സംഭവം ഏറെ ഗൗരവമര്‍ഹിക്കുന്നതാണ്. മന്ത്രി എത്രയും വേഗം പ്രശ്നത്തില്‍ ഇടപെട്ട് ആദിവാസി കുടുംബത്തിന് സ്ഥലം തിരികെ ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് പൊതുവായ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Revenue Minister, complaint, land-issue, Tribal family's land encroached; complaint against Revenue officers