കാസര്‍കോടിനെ നടുക്കി വീണ്ടും ട്രെയിന്‍ അപകടം; ഉറ്റസുഹൃത്തുക്കളുടെ മരണം നാടിന്റെ നൊമ്പരമായി, മരണത്തെ മുഖാമുഖം കണ്ട് ഷക്കീല്‍
Mar 29, 2018, 20:02 IST
കാസര്‍കോട്: (www.kasargodvartha.com 29.03.2018) കാസര്‍കോടിനെ നടുക്കി വീണ്ടും ട്രെയിന്‍ അപകടം. സഹോദരിമാരുടെയും കുഞ്ഞിന്റെയും ട്രെയിന്‍ തട്ടിയുള്ള ദാരുണമരണത്തിന്റെ നടുക്കം മാറും മുമ്പെയാണ് വീണ്ടും മറ്റൊരു ട്രെയിന്‍ ദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. യു.പി സ്വദേശികളും മൊഗ്രാല്‍പുത്തൂരില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരുമായ മുഹമ്മദ് ഹുസൈന്‍ (19), ഇസ്രാഈല്‍ (22) എന്നിവരാണ് വ്യാഴാഴ്ച ഉച്ചയോടെ മൊഗ്രാല്‍ കൊപ്പളത്ത് വെച്ച് ട്രെയിന്‍ തട്ടി മരിച്ചത്.
ഇയര്‍ഫോണില്‍ പാട്ടുകേട്ട് ട്രാക്കിലൂടെ നടക്കുകയായിരുന്നു സുഹൃത്തുക്കളായ ഹുസൈനും ഇസ്രാഈലും ഷക്കീലും. ഇതിനിടെയാണ് ഇന്റര്‍സിറ്റി എക്സ്പ്രസ് എത്തിയത്. ഷക്കീല്‍ പെട്ടെന്ന് ചാടിരക്ഷപ്പെട്ടെങ്കിലും ഹുസൈനും ഇസ്രാഈലിനും രക്ഷപ്പെടാനായില്ല. ഇരുവരെയും ട്രെയിന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരണപ്പെട്ടു. മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി.
ഇക്കഴിഞ്ഞ ജനുവരി 31നാണ് മഞ്ചേശ്വരം റെയില്‍വേ സ്‌റ്റേഷന് സമീപം വെച്ച് സഹോദരിമാരും കുട്ടിയും ദാരുണമായി ട്രെയിന്‍ തട്ടി മരിച്ചത്. കാസര്‍കോടന്‍ ജനതയെ നടുക്കിയ സംഭവമായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച ഉച്ചയോടെ മറ്റൊരു ട്രെയിന്‍ ദുരന്തം കൂടിയുണ്ടായത്. ടൈല്‍സ് പാകുന്ന ജോലി ചെയ്യുന്നവരാണ് മരിച്ച യുവാക്കള്‍. ഉറ്റസുഹൃത്തുക്കളായ യുവാക്കളുടെ മരണം നാടിന്റെ തന്നെ നൊമ്പരമായി.
Related News:
മൊബൈല്‍ ഇയര്‍ഫോണില്‍ പാട്ടുകേട്ട് റെയില്‍വെ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു

Also Read:
സഹോദരിമാരും കുട്ടിയും അടക്കം മൂന്നു പേര്‍ ട്രെയിന്‍ തട്ടി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Top-Headlines, Train, Train hit death; Kasaragod Shocked
< !- START disable copy paste -->